
എഐഎസ്എഫ് 46-ാം സംസ്ഥാന സമ്മേളനം ഇന്നുമുതൽ വെള്ളിയാഴ്ച വരെ പട്ടാമ്പിയിൽ നടക്കും. വിവിധ കേന്ദ്രങ്ങളില്‍ നിന്നാരംഭിക്കുന്ന പതാക, കൊടിമര ജാഥകള്‍ വൈകിട്ട് സമ്മേളന നഗരിയിലെത്തിച്ചേരും. തുടര്‍ന്ന് വൈകിട്ട് നാലിന് നടക്കുന്ന സംസ്കാരിക സമ്മേളനം കാനം രാജേന്ദ്രൻ നഗറിൽ (ചോലക്കൽ ടവറിന് സമീപം) സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യും. എഐഎസ്എഫ് സംസ്ഥാന പ്രസിഡന്റ് ആർ എസ് രാഹുൽരാജ് അധ്യക്ഷത വഹിക്കും. കവി മുരുകൻ കാട്ടാക്കട, ഗാനരചയിതാവ് ബി കെ ഹരിനാരായണൻ എന്നിവർ സംസാരിക്കും. വെള്ളിയാഴ്ച വരെ നീണ്ടുനില്‍ക്കുന്ന സമ്മേളനത്തില്‍ സെമിനാര്‍, പ്രതിനിധി സമ്മേളനം എന്നിവയുമുണ്ടാകുമെന്ന് സംസ്ഥാന സെക്രട്ടി പി കബീർ, ജോയിന്റ് സെക്രട്ടറി കെ ഷിനാഫ്, സ്വാഗതസംഘം കൺവീനർ ഒകെ സെയ്തലവി എന്നിവർ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.