
നടന്‍ ധനുഷും, ഭാര്യ ഐശ്വര്യയും വേര്‍പിരിയുന്നു എന്ന് ഇരുവരും നേരത്തെ സമൂഹമാധ്യമങ്ങളിലൂടെ പ്രഖ്യാപനം നടത്തിയിരുന്നു. എന്നാല്‍ ഇരുവരും ഇതുവരെ ഔദ്യോഗികമായി വേര്‍പിരിഞ്ഞിട്ടില്ലെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. ഇരുവരുടെ മാതാപിതാക്കള്‍ സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍പ്പാക്കിയെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴിതാ ഐശ്വര്യ രജനികാന്ത് ധനുഷില്‍ നിന്നും വിവാഹമോചനം തേടി ചെന്നൈയിലെ സിവില്‍ കോടതിയില്‍ കേസ് നല്‍കിയെന്നാണ് പുതിയ വിവരം.
ഐശ്വര്യയുമായി ഒരു വർഷത്തിലേറയായി അകന്ന് കഴിയുകയാണ് ധനുഷ്. പക്ഷെ വേര്‍പിരിയല്‍ പ്രഖ്യാപനത്തിന് ശേഷവും ധനുഷും ഐശ്വര്യയും ഒന്നിച്ച് പൊതുവേദിയില്‍ പ്രത്യേക്ഷപ്പെട്ടിട്ടുണ്ട്. മക്കളുടെ സ്കൂള്‍ കാര്യങ്ങൾ രണ്ട് പേരും ഒരുമിച്ചാണ് വന്നിരുന്നത്. മക്കളായ യാത്രയും ലിംഗയും ഇരുവര്‍ക്കും ഒപ്പം കാണാറമുണ്ട്. അതേസമയം ഫിലിം ക്രിട്ടിക്സ് ഉമെയിര്‍ സന്ധുവാണ് ആദ്യം ഐശ്വര്യ കേസ് ഫയല്‍ ചെയ്ത വിവരം പുറത്തുവിട്ടത്. ഇദ്ദേഹത്തിന്‍റെ ട്വീറ്റ് പ്രകാരം ധനുഷ് മറ്റൊരു സ്ത്രീക്കൊപ്പം ചേര്‍ന്ന് ഐശ്വര്യയെ ചതിച്ചുവെന്നാണ് പറയുന്നത്.
English Summary: aishwarya rajinikanth officially applied for divorce from dhanush
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.