21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 18, 2026
January 14, 2026
January 8, 2026
January 4, 2026
January 2, 2026
January 1, 2026
December 31, 2025
December 24, 2025

എഐടിയുസി മത്സ്യത്തൊഴിലാളി ശൃംഖല സംഘടിപ്പിച്ചു

കപ്പൽ അപകടങ്ങള്‍ പാര്‍ലമെന്റില്‍ ഉന്നയിക്കും: പി സന്തോഷ് കുമാർ എംപി 
Janayugom Webdesk
കൊച്ചി
June 23, 2025 10:13 pm

കേരള തീരത്ത് ഉണ്ടായിട്ടുള്ള കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കണമെന്നും പൊതുപ്രശ്‍നം എന്ന നിലയിൽ കേന്ദ്ര സർക്കാർ വിഷയത്തിൽ ഗൗരവമായി ഇടപെടണമെന്നും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ആവശ്യപ്പെട്ടു. കപ്പൽ അപകടങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തുക, അന്താരാഷ്ട്ര നിലവാരത്തിലുള്ള നഷ്ടപരിഹാര പാക്കേജ് അനുവദിക്കുക, കടൽഭിത്തി നിർമ്മാണത്തിന് കേന്ദ്രഫണ്ട് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മത്സ്യ തൊഴിലാളി ഫെഡറേഷൻ (എഐടിയുസി ) എറണാകുളം ബിഎസ്എൻഎൽ ഓഫീസിന് മുന്നിൽ സംഘടിപ്പിച്ച മത്സ്യത്തൊഴിലാളി ശൃംഖല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ബന്ധപ്പെട്ട കേന്ദ്ര മന്ത്രിയുമായി ഈ വിഷയത്തിൽ സംസാരിച്ചെങ്കിലും തികച്ചും നിസംഗതയോടെയാണ് പ്രതികരിച്ചതെന്നും വരുന്ന പാർലമെന്റ് സമ്മേളനത്തിൽ വിഷയം അവതരിപ്പിക്കുമെന്നും സന്തോഷ് കുമാർ പറഞ്ഞു. എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എലിസബത്ത് അസീസി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, കെ എൻ ഗോപി, വി ഒ ജോണി എന്നിവർ പ്രസംഗിച്ചു. ഫെഡറേഷൻ ജനറൽ സെക്രട്ടറി ടി രഘുവരൻ സ്വാഗതം പറഞ്ഞു. 

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.