ഇന്ത്യയിലെ ആദ്യ സംഘടിത ദേശീയ തൊഴിലാളി സംഘടനയായ എഐടിയുസിയുടെ നൂറ്റി നാലാം സ്ഥാപക ദിനാഘോഷവും എഐടിയുസി ദേശീയ ജനറൽ സെക്രട്ടറിയും പാർലമെന്റേറിയനുമായിരുന്ന ഗുരുദാസ് ദാസ് ഗുപ്തയുടെ അനുസ്മരണ ദിനവും സംസ്ഥാനത്തുടനീളം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സംസ്ഥാനത്ത് എഐടിയുസി ഓഫിസുകൾ, വ്യവസായ കേന്ദ്രങ്ങൾ, തൊഴിൽ ശാലകൾ, മറ്റ് തൊഴിലിടങ്ങൾ എന്നിവിടങ്ങളിലെല്ലാം തൊഴിലാളികൾ ഒത്തുകൂടി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു.
എറണാകുളത്ത് സിപിഐ സംസ്ഥാന സെക്രട്ടറിയും എഐടിയുസി വര്‍ക്കിങ് പ്രസിഡന്റുമായ ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. പാലക്കാട് എഐടിയുസി സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രനും തൃശൂരിൽ സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസും പരിപാടികൾ ഉദ്ഘാടനം ചെയ്ത് പതാക ഉയർത്തി. ദേശീയ സെക്രട്ടറി ആർ പ്രസാദ് ആലപ്പുഴയിലും സംസ്ഥാന കൗൺസിൽ ആസ്ഥാനമായ പട്ടം പിഎസ് സ്മാരകത്തിൽ ആർ സജിലാലും പതാക ഉയർത്തി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.