17 February 2026, Tuesday

Related news

February 12, 2026
February 7, 2026
February 2, 2026
January 28, 2026
December 23, 2025
December 18, 2025
December 16, 2025
December 13, 2025
December 11, 2025
December 10, 2025

എഐടിയുസി മേഖലാ ജാഥകള്‍ ഇന്ന് കൊല്ലം, പാലക്കാട് ജില്ലകളില്‍

Janayugom Webdesk
പത്തനംതിട്ട/മലപ്പുറം
December 16, 2024 7:00 am

എഐടിയുസി നേതൃത്വത്തിൽ ജനുവരി 17ന് ലക്ഷം തൊഴിലാളികളെ അണിനിരത്തി നടത്തുന്ന സെക്രട്ടേറിയറ്റ് മാർച്ചിന്റെ മുന്നോടിയായുള്ള മേഖലാ ജാഥകള്‍ ഇന്ന് പാലക്കാട്, കൊല്ലം ജില്ലകളില്‍ പര്യടനം നടത്തും. വടക്കന്‍ ജാഥ ഇന്നലെ മലപ്പുറത്തും തെക്കന്‍ ജാഥ പത്തനംതിട്ടയിലുമായിരുന്നു പര്യടനം നടത്തിയത്.
സംസ്ഥാന ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ നയിക്കുന്ന തെക്കൻ ജാഥയുടെ പത്തനംതിട്ട ജില്ലയിലെ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. തിരുവല്ലയിലായിരുന്നു ആദ്യ സ്വീകരണം. തുടർന്ന് റാന്നി, പത്തനംതിട്ട, കോന്നി എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം അടൂരിൽ ഇന്നലത്തെ പര്യടനം സമാപിച്ചു. 

സ്വീകരണകേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമെ വൈസ് ക്യാപ്റ്റൻ സി പി മുരളി, ഡയറക്ടർ അഡ്വ. ആർ സജിലാൽ, അംഗങ്ങളായ കെ എസ് ഇന്ദുശേഖരൻ നായർ, വി ബി ബിനു, പി വി സത്യനേശൻ, ഗോവിന്ദൻ പള്ളിക്കാപ്പിൽ, ജി ലാലു. എ ശോഭ, ജില്ലാ സെക്രട്ടറി ഡി സജി, പ്രസിഡന്റ് എം മധു, ബെൻസിതോമസ്, അഡ്വ. കെ ജി രതീഷ് കുമാർ തുടങ്ങിയവരും പ്രസംഗിച്ചു. 

സംസ്ഥാന പ്രസിഡന്റ് ടി ജെ ആഞ്ചലോസ് ക്യാപ്റ്റനായ വടക്കന്‍ ജാഥയെ കൊണ്ടോട്ടിയിൽ സിപിഐ ജില്ലാ സെക്രട്ടറി പി കെ കൃഷ്ണദാസിന്റെ നേതൃത്വത്തിൽ വാദ്യമേളങ്ങളുടെ അകമ്പടിയോടെ സ്വീകരിച്ചു. മഞ്ചേരിയിലും മലപ്പുറത്തും നൂറുകണക്കിനാളുകൾ സ്വീകരണത്തിനെത്തി. പെരിന്തൽമണ്ണയിൽ സമാപന യോഗം അഖിലേന്ത്യ സെക്രട്ടറി ആർ പ്രസാദ് ഉദ്ഘാടനം ചെയ്തു. 

വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്റ്റന് പുറമേ വൈസ് ക്യാപ്റ്റൻ കെ കെ അഷറഫ്, ഡയറക്ടർ കെ ജി ശിവാനന്ദൻ, അംഗങ്ങളായ പി സുബ്രഹ്മണ്യൻ, താവം ബാലകൃഷ്ണൻ, വിജയൻ കുനിശേരി, കെ മല്ലിക, എലിസബത്ത് അസീസി, കെ വി കൃഷ്ണൻ, സി കെ ശശിധരൻ, ചെങ്ങറ സുരേന്ദ്രൻ, പി കെ മൂർത്തി, കെ സി ജയപാലൻ, പി കെ നാസർ, ജില്ലാ പ്രസിഡന്റ് എം എ റസാഖ്, സി എച്ച് നൗഷാദ് തുടങ്ങിയവർ സംസാരിച്ചു.
സംസ്ഥാന സർക്കാർ തൊഴിലും കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പുവരുത്തുക, കേന്ദ്രസർക്കാർ കേരളത്തോട് കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയർത്തിയാണ് സെക്രട്ടേറിയറ്റ് മാർച്ച്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.