26 December 2024, Thursday
KSFE Galaxy Chits Banner 2

എ ഐ ടി യു സി തൊഴിൽ സംരക്ഷണ ജാഥക്ക് ഉജ്വല വരവേൽപ്പ് നൽകണം : മീനാങ്കൽ കുമാർ

Janayugom Webdesk
കാട്ടാക്കട 
November 24, 2024 8:56 pm

തൊഴിൽ സംരക്ഷണത്തിന് പോരാട്ടത്തിലൂടെ മുന്നോട്ട് എന്ന സന്ദേശമുയർത്തി എ ഐ ടി യു സി ജനറൽ സെക്രട്ടറി കെ പി രാജേന്ദ്രൻ ക്യാപ്റ്റനായി നടത്തുന്ന തെക്കൻ മേഖല ജാഥയുടെ വിജയത്തിന് വേണ്ടി കട്ടാക്കടയിൽ കൂടിയ സംഘാടക സമിതി രൂപീകരണം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കാട്ടാക്കട, വെള്ളറട മണ്ഡലങ്ങൾ സംയുക്തമായാണ് സംഘടക സമിതി രൂപീകരണം നടത്തിയത്. ഡിസംബർ 17 ന് കട്ടാക്കടയിൽ എത്തിചേരുന്ന ജാഥയുടെ സ്വീകരണത്തിന് വിളംബരജാഥകൾ, ഭവന സന്ദർശനങ്ങൾ, തൊഴിലാളി സംഗമങ്ങൾ, കുടുംബ സദസ്സുകൾ നടത്താനും സംഘാടക സമിതി തീരുമാനിച്ചു.

കാട്ടാക്കട സി പി ഐ മണ്ഡലം സെക്രട്ടറി ചന്ദ്രബാബു അദ്യക്ഷത വഹിച്ച യോഗം എ ഐ ടി യു സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി ജില്ലാ പ്രസിഡന്റ്‌ സോളമൻ വെട്ടുകാട്, സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി പള്ളിച്ചൽ വിജയൻ, സംസ്ഥാന കൗൺസിൽ അംഗം വിളപ്പിൽ രാധാകൃഷ്ണൻ, സി പി ഐ വെള്ളറട മണ്ഡലം സെക്രട്ടറി വാഴിച്ചൽ ഗോപൻ, എ ഐ ടി യു സി ജില്ലാ ട്രഷറർ ഷാജികുമാർ, വിളവൂർക്കൽ പ്രഭാകരൻ, അനീഷ് ചൈതന്യ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു. സംഘാടക സമിതി ചെയർമാനായി പള്ളിച്ചൽ വിജയനെയും, സെക്രട്ടറിയായി അഭിലാഷ് ആൽബർട്ട്നെയും കൺവീനർ ആയി അനീഷ് ചൈതന്യയെയും ഉൾപ്പെടെ 501 അംഗകമ്മിറ്റിയെയും യോഗം തെരെഞ്ഞെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.