5 December 2025, Friday

Related news

October 24, 2025
October 20, 2025
October 13, 2025
October 12, 2025
September 21, 2025
September 21, 2025
September 15, 2025
September 14, 2025
September 13, 2025
September 13, 2025

മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം; എഐവൈഎഫ് ഏകദിന സത്യാഗ്രഹത്തിന് പിന്തുണയേകി സാമുദായിക നേതാക്കള്‍

Janayugom Webdesk
കയ്പമംഗലം
August 6, 2023 9:21 pm

മണിപ്പുർ ജനതയ്ക്ക് ഐക്യദാർഢ്യം അർപ്പിച്ചുകൊണ്ടുള്ള എഐവൈഎഫ് ഏകദിന സത്യാഗ്രഹത്തിന് പിന്തുണയേകി സാമുദായിക നേതാക്കളും. രാജ്യത്തു കലാപം നിയന്ത്രിക്കാതെ പൗരന്മാരെ ദുരിതത്തിലാക്കുന്ന കേന്ദ്ര സർക്കാർ നിലപാടിനെ ശക്തമായ ഭാഷയില്‍  എസ് വൈ എസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി സിറാജുദ്ധീൻ സഖാഫി  വിമര്‍ശിച്ചു.

ഒരേ രാജ്യത്തു വസിക്കുന്നവർക്കു കലാപങ്ങൾ എങ്ങനെ സൃഷ്ടിക്കാൻ കഴിയുന്നുവെന്നും പൊതുജനങ്ങൾക്കെതിരെയുള്ള അതിക്രമങ്ങൾ തന്നെ നൊമ്പരപ്പെടുത്തിയതായും സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു വേദിയിൽ എത്തിയ എടത്തിരുത്തി കർമനാഥ പള്ളി വികാരി ഫാ. പോളി പടയാട്ടി പറഞ്ഞു. സ്വാമി വിശ്വദാനന്ദ ശക്തിബോധിയും രാജ്യത്തു നടന്നു കൊണ്ടിരിക്കുന്ന അതിക്രമങ്ങൾക്കെതിരെ ശക്തയായ ഭാഷയിലായിരുന്നു പ്രതികരിച്ചത്. സത്യാഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു സാംസ്കാരിക പ്രവർത്തകർ കവിതകൾ ചൊല്ലി . കേരള മഹിളാ സംഘം മണ്ഡലം പ്രസിഡന്റ് സുവർണ്ണ ജയശങ്കർ നാടൻപാട്ട് അവതരിപ്പിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ള നിരവധി പേർ ഏകദിന ഉപവാസത്തിനു പിന്തുണയുമായി എത്തിയിരുന്നു.

Eng­lish Sum­ma­ry: AIYF One Day Satyagraha
You may also like this video

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.