10 January 2025, Friday
KSFE Galaxy Chits Banner 2

എഐവൈഎഫ് സമരസായാഹ്നം സംഘടിപ്പിച്ചു

Janayugom Webdesk
അരൂര്‍
August 12, 2023 12:05 pm

ഗുജറാത്ത് മുതൽ മണിപ്പൂരും ഹരിയാനയും വരെ തുടരുന്ന ബിജെപിയുടെ കലാപരാഷ്ട്രീയത്തിനെതിരെ എഐവൈഎഫ് അരൂർ ഈസ്റ്റ് മണ്ഡലം കമ്മറ്റി സമരസായാഹ്നം സംഘടിപ്പിച്ചു. ഒറ്റപ്പുന്ന ജംഗ്ഷനിൽ സംഘടിപ്പിച്ച സമര സായാഹ്നം എഐവൈഎഫ് ജില്ലാ പ്രസിഡന്റ് ബൈരഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കെ എം ദിപീഷ് അദ്ധ്യക്ഷത വഹിച്ചു. ആര്‍ ദിനിൽ സ്വാഗതം പറഞ്ഞു. ജില്ലാ എക്സിക്യൂട്ടീവ് അംഗം സാംജു സന്തോഷ്, മണ്ഡലം കമ്മറ്റി അംഗങ്ങൾ മനീഷ്, മുഹമ്മദ് അലി ജിന്ന, അജേഷ്മോൻ, സി. ബി പ്രവീൺ, വിഷ്ണു മോഹൻ തുടങ്ങിയവർ സംസാരിച്ചു.

Eng­lish Sum­ma­ry: AIYF orga­nized a ral­ly evening

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.