6 December 2025, Saturday

Related news

December 6, 2025
December 5, 2025
December 5, 2025
December 4, 2025
December 4, 2025
December 3, 2025
December 3, 2025
December 3, 2025
December 3, 2025
December 1, 2025

എഐവൈഎഫ് യുവ സംഗമം ഇന്ന്

Janayugom Webdesk
തിരുവനന്തപുരം
August 15, 2025 7:36 am

‘ഭരണ ഘടനയെ സംരക്ഷിക്കാം, മതേതര ഇന്ത്യയെ വീണ്ടെടുക്കാം’ എന്ന മുദ്രാവാക്യവുമായി എഐവൈഎഫ് ഇന്ന് മണ്ഡലങ്ങളിൽ യുവ സംഗമം സംഘടിപ്പിക്കും. ഇന്ത്യൻ ഭരണഘടനയുടെ മതനിരപേക്ഷ – ജനാധിപത്യ സ്വഭാവത്തെ നിരന്തരം തകർക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ ഭരണ കാലയളവിൽ സ്വീകരിക്കുന്നതെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി. മത — സാമുദായിക ധ്രുവീകരണത്തിലൂടെ അധികാരം സുരക്ഷിതമാക്കാനുള്ള ശ്രമമാണ് ആർഎസ്എസ് നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാരിന്റേത്. 

ഓഗസ്റ്റ് 14ന് വിഭജന ഭീതിയുടെ ഓർമ്മദിനമായി സർവകലാശാലകളിൽ ആചരിക്കാനുള്ള ഗവർണറുടെ ഉത്തരവ് കൃത്യമായ ആർഎസ്എസ് അജണ്ടയുടെ ഭാഗമാണ്. ഛത്തീസ്ഢിൽ മനുഷ്യക്കടത്തും മത പരിവർത്തനവും ആരോപിച്ച് കന്യാസ്ത്രീകൾക്കെതിരെ സ്വീകരിച്ച നടപടി ആർഎസ്എസിന്റെ നികൃഷ്ടമായ വർഗീയ വിദ്വേഷത്തിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ഫാസിസ്റ്റ് ഭരണ കൂടത്തിന്റെ വിഭജന രാഷ്ട്രീയത്തിന്നെതിരെയുള്ള യുവജനങ്ങളുടെ പ്രതിഷേധം യുവ സംഗമത്തിൽ അലയടിക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ, സെക്രട്ടറി ടി ടി ജിസ്‌മോൻ എന്നിവർ അറിയിച്ചു. 

Kerala State - Students Savings Scheme

TOP NEWS

December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 6, 2025
December 5, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.