പാര്‍ട്ടിയുടെ പേരിലും ചിഹ്നത്തിലും പൂര്‍ണ അവകാശം ആവശ്യപ്പെട്ട് അജിത് പവാര്‍ ഗ്രൂപ്പ് തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചു. പാർട്ടിയുടെ പേരും ചിഹ്നവും ഉറപ്പാക്കാൻ അജിത് പവാറിന് തെരഞ്ഞെടുപ്പ് കമ്മിഷന് മുമ്പാകെ അപേക്ഷ നൽകേണ്ടിവരുമെന്ന് മുൻ പ്രിൻസിപ്പൽ സെക്രട്ടറി (മഹാരാഷ്ട്ര നിയമസഭ) അനന്ത് കൽസെ പറഞ്ഞിരുന്നു.
രാഷ്ട്രീയ പാർട്ടിയുടെ ലക്ഷ്യങ്ങളും, പാർട്ടിയുടെ അംഗത്വവും, നിയമസഭാംഗങ്ങളുടെയും എംപിമാരുടെയും എണ്ണവും നൽകണമെന്നും ലോക്സഭയിലും സംസ്ഥാനത്തും പാർട്ടി നേടിയ വോട്ടുകളുടെ വിശദാംശങ്ങൾ സമർപ്പിക്കാനും അജിത് പവാറിനോട് കൽസെ പറഞ്ഞു.
സാദിഖ് അലി കേസിലെ സുപ്രീം കോടതി വിധിയെ തുടർന്ന് ദേശീയ തലത്തിലും സംസ്ഥാന തലത്തിലും ഒരു പാർട്ടിയെ അംഗീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിർദ്ദേശിച്ചിട്ടുണ്ടെന്നും കൽസെ പറഞ്ഞു.
English Summary: Ajit Pawar approached Election Commission for party symbol and name
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.