23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 13, 2024
October 29, 2024
September 28, 2024
September 19, 2024
September 5, 2024
August 23, 2024
July 18, 2024
July 17, 2024
June 6, 2024
April 7, 2024

അജിത് പവാര്‍ ശരദ് പവാര്‍ എന്ന ‘ബാഹുബലി‘യെ പിന്നില്‍ നിന്ന് കുത്തിയ ‘കട്ടപ്പ’; പോസ്റ്റര്‍ യുദ്ധവുമായി എന്‍സിപി

Janayugom Webdesk
ന്യൂഡല്‍ഹി
July 6, 2023 5:13 pm

നാടകീയ നീക്കത്തിലൂടെ മഹാരാഷ്ട്ര മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായ അജിത് പവാറിനെതിരെ പോസ്റ്റര്‍ യുദ്ധവുമായി ഒരു വിഭാഗം എന്‍സിപി നേതാക്കള്‍. എന്‍സിപിയുടെ വിദ്യാര്‍ത്ഥി വിഭാഗമായ രാഷ്ട്രീയവാദി വിദ്യാര്‍ത്ഥി കോണ്‍ഗ്രസാണ് അജിത് പവാറിനെതിരെ തുറന്ന പ്രതിഷേധവുമായി രംഗത്തെത്തിയത്. എന്‍സിപിയുടെ ഡല്‍ഹി ഓഫീസിനുമുന്നിലാണ് പോസ്റ്റര്‍ സ്ഥാപിച്ചിരിക്കുന്നത്. അജിത് പവാറിനെ കട്ടപ്പയും ശരദ് പവാറിനെ ബാഹുബലിയുമാക്കിയുള്ള ബോർഡാണ് സ്ഥാപിച്ചിരിക്കുന്നത്. 

സിനിമയില്‍ ബാഹുബലിയെ പിന്നില്‍ നിന്ന് കുത്തുന്നത് ഒപ്പമുണ്ടായിരുന്ന കട്ടപ്പയാണ്. ഈ രംഗത്തിലാണ് ബാഹുബലിയ്ക്ക് പകരം ശരദ് പവാറിനെയും കട്ടപ്പയ്ക്ക് പകരം അജിത് പവാറിനെയും പോസ്റ്ററില്‍ വ്യാഖ്യാനിച്ചിരിക്കുന്നത്. സിനിമാ രംഗത്തിലെ ബാഹുബലിയ്ക്കും കട്ടപ്പയ്ക്കും പകരം അജിത് പവാറിനെയും ശരദ് പവാറിനെയും നിഴല്‍ രൂപത്തില്‍ പോസ്റ്ററില്‍ കാണാം. കൂടാതെ, അജിത് പവാറിനെ രാജ്യദ്രോഹി എന്ന് പരാമർശിക്കുന്ന ‘ഗദ്ദാർ’ എന്ന വാക്കും അച്ചടിച്ചിട്ടുണ്ട്. 

അതിനിടെ, അജിത് പവാറിനെയും പ്രഫുൽ പട്ടേലിനെയും കാണിച്ച എൻസിപിയുടെ പഴയ പോസ്റ്ററുകളും ഹോർഡിംഗുകളും ഡൽഹിയിലെ എൻസിപി ഓഫീസിന് പുറത്ത് നിന്ന് നീക്കം ചെയ്തു. എൻസിപി അധ്യക്ഷൻ ശരദ് പവാറും അനന്തരവൻ അജിത് പവാറും ബുധനാഴ്ച മുംബൈയിൽ വെവ്വേറെ യോഗങ്ങൾ നടത്തിയതിന് തൊട്ടുപിന്നാലെയാണ് ബോര്‍ഡ് സ്ഥാപിച്ചത്. 

Eng­lish Sum­ma­ry: Ajit Pawar Sharad Pawar aka ‘Baahubali’ stabbed from behind by ‘Kat­ta­pa’; NCP with poster war

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.