
വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളെ പിന്തുണച്ചാല്‍ മാത്രമേ വികസന ഫണ്ടുകള്‍ നല്‍കുകയുള്ളുവെന്ന് മഹാരാഷ്ട്ര സംസ്ഥാന ഉപമുഖ്യമന്ത്രുയും എന്‍സിപി നേതാവുമായ അജിത് പവാര്‍,ബാരാമതിയിലെ മാലേഗാവിൽ നടന്ന ഒരു പ്രചാരണ റാലിയിൽ സംസാരിക്കവേയായിരുന്നു വിവാദ പരാമർശം.
നിങ്ങൾക്ക് വോട്ട് ചെയ്യാനുള്ള അധികാരമുണ്ടെങ്കിലും ഫണ്ടിന്റെ നിയന്ത്രണം തനിക്കാണെന്ന് അജിത് പവാർ പറഞ്ഞു. കേന്ദ്രത്തിനും സംസ്ഥാനത്തിനും നിരവധി പദ്ധതികളുണ്ട്. നമ്മളെല്ലാവരും ഒരുമിച്ച് പ്രവർത്തിക്കുകയും ഈ പദ്ധതികൾ ശരിയായി നടപ്പിലാക്കുകയും ചെയ്താൽ മാലേഗാവിന് നല്ല വികസനം ഉറപ്പാക്കാൻ കഴിയും. 18 സ്ഥാനാർഥികളെയും നിങ്ങൾ വിജയിപ്പിക്കുകയാണെങ്കിൽ ഞാൻ വാഗ്ദാനം ചെയ്തതെല്ലാം നൽകാൻ തയ്യാറാണ്. എന്നാൽ നിങ്ങൾ ഞങ്ങളെ കൈവിട്ടാൽ, ഞാനും നിങ്ങളെ കൈവിടും.
വോട്ട് നിങ്ങളുടെ കൈയിലും, ഫണ്ട് എന്റെ കൈയിലുമാണ്പവാർ പറഞ്ഞു. ജനങ്ങൾ എൻസിപിയിൽ വിശ്വാസമർപ്പിച്ചാൽ ആ വിശ്വാസം പാഴാകില്ല. തന്റെ പാനലിനെ പിന്തുണച്ചാൽ ബാരാമതിയിലേതിന് സമാനമായ വികസനം മാലേഗാവിലും ഉണ്ടാകും. അദ്ദേഹം ഉറപ്പുനൽകി. അതേസമയം, പവാർ വോട്ടർമാരെ ഭീഷണിപ്പെടുത്തുകയാണെന്ന് ശിവസേന (യുബിടി) നേതാവ് അംബാദാസ് ദൻവെ പറഞ്ഞു. ഫണ്ടുകൾ നൽകുന്നത് സാധാരണക്കാർ അടയ്ക്കുന്ന നികുതിയിൽ നിന്നാണ്, അല്ലാതെ അജിത് പവാറിന്റെ വീട്ടിൽ നിന്നല്ല. പവാറിനെപ്പോലൊരു നേതാവ് വോട്ടർമാരെ ഭീഷണിപ്പെടുത്തുമ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ എന്തുചെയ്യുകയാണ് ദൻവെ ചോദിച്ചു. മാലേഗാവ് ഉൾപ്പെടെ മഹാരാഷ്ട്രയിലെ നഗർ പഞ്ചായത്തുകളിലേക്കുള്ള തെരഞ്ഞെടുപ്പ് ഡിസംബർ 2‑ന് നടക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.