13 December 2025, Saturday

Related news

July 27, 2025
July 15, 2025
March 1, 2025
February 28, 2025
February 12, 2025
December 19, 2024
December 18, 2024
November 3, 2024
October 29, 2024
October 11, 2024

എന്‍സിപിയില്‍ തുടരുമെന്ന് അജിത് പവാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
April 18, 2023 4:24 pm

എന്‍സിപിയില്‍ തുടരുമെന്നും പാര്‍ട്ടി തന്നോട് പറയുന്നത് ചെയ്യുമെന്നും മുതിര്‍ന്ന എന്‍സിപിനേതാവ് അജിത്പവാര്അഭിപ്രായപ്പെട്ടു.തന്നെക്കുറിച്ച് ആശയക്കുഴപ്പം സൃഷ്ടിക്കാന്‍ ശ്രമം നടക്കുന്നുവെന്നും അജിത് പവാര്‍ പറഞ്ഞു.തന്നെപറ്റി പ്രചരിക്കുന്ന കിംവദന്തികളില്‍ സത്യമില്ലെന്ന് വ്യക്തമാക്കിയ അജിത് എന്‍സിപി വിടുമെന്ന അഭ്യൂഹങ്ങള്‍ നിരാകരിച്ചു.

പുനെയില്‍ സംഘടിപ്പിക്കുന്ന മഹാവികാസ് അഘാഡിയുടെ വിജയാമൃത് റാലിയില്‍ പങ്കെടുക്കുന്നതില്‍ നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍പ്പിലേക്കെന്ന അഭ്യൂഹം ശക്തമായത്. ആരും എന്‍സിപി എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടില്ലെന്നും അജിത് പവാര്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കുകയാണെന്നും പാര്‍ട്ടി അധ്യക്ഷന്‍ ശരത് പവാര്‍ നേരത്തേ പ്രതികരിച്ചിരുന്നു. മാധ്യമങ്ങളില്‍ മാത്രമാണ് ഇത്തരമൊരു പിളര്‍പ്പ് അഭ്യൂഹങ്ങള്‍ ഉളളത് യഥാര്‍ത്ഥത്തില്‍ അത്തരമൊരു നീക്കം ഇല്ലെന്നും പവാര്‍ പ്രതികരിച്ചു.

Eng­lish Summary:
Ajit Pawar will con­tin­ue in NCP

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.