
മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിന് ഇടയാക്കിയ വിമാനാപകടത്തിന് പിന്നാലെ രാജ്യത്തെ സ്വകാര്യ വിമാന ഓപ്പറേറ്റർമാരുടെ സുരക്ഷാ പരിശോധനയ്ക്ക് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ ഉത്തരവിട്ടു. ഘട്ടം ഘട്ടമായി നടത്തുന്ന ഈ പ്രത്യേക ഓഡിറ്റിൽ വലിയ ഓപ്പറേറ്റർമാരെയാണ് ആദ്യം പരിശോധിക്കുന്നത്. ആദ്യഘട്ടത്തിൽ 14 കമ്പനികളെയാണ് നിരീക്ഷണ വിധേയമാക്കുക.
ജനുവരി 28ന് മഹാരാഷ്ട്രയിലെ ബാരാമതിയിൽ വിഎസ്ആർ വെഞ്ചേഴ്സിന്റെ വിമാനം തകർന്നു വീണാണ് അജിത് പവാർ ഉൾപ്പെടെ അഞ്ചുപേർ കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട വിമാനം ലിയർജെറ്റ് 45 (VT-SSK) വിഭാഗത്തിൽപ്പെട്ടതായിരുന്നു. വിഎസ്ആർ വെഞ്ചേഴ്സിന്റെ വിമാനം മൂന്ന് വർഷത്തിനിടെ അപകടത്തിൽപ്പെടുന്നത് ഇത് രണ്ടാം തവണയാണെന്നത് ഗൗരവകരമായ സുരക്ഷാ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. 2023 സെപ്റ്റംബറിൽ മുംബൈയിലും ഇതേ കമ്പനിയുടെ വിമാനം അപകടത്തിൽപ്പെട്ടിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.