
മഹാരാഷ്ട്ര മുന്‍ ഉപമുഖ്യമന്ത്രി അജിത് പവാര്‍ മരിക്കാനിടയായ വിമനാപകടത്തെ സംബന്ധിച്ച് പവാര്‍ കുടുംബത്തിന്റെ സംശയങ്ങളെ പിന്തുണച്ച് ശിവസേന (ഉദ്ദവ് വിഭാഗം) നേതാവ് സഞ്ജയ് റാവത്ത്. ജനുവരി 28‑ന് നടന്ന അപകടത്തിൽ വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കത്തി നശിച്ചത് ദുരൂഹവുംഗുരുതരവും ആണെന്ന് അദ്ദേഹം ആരോപിച്ചു.ഈ വിഷയത്തിൽ അന്വേഷണം നടത്താൻ പവാർ കുടുംബം ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിനുവേണ്ട കാര്യങ്ങൾ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
ബാരാമതി വിമാനാപകടത്തെക്കുറിച്ച് നടത്തിയ പത്രസമ്മേളനത്തിലാണ്, പവാർ കുടുംബത്തിന്റെ സംശയങ്ങളെ അടിവരയിടുകയും അന്വേഷണത്തിൽ സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുകയും ചെയ്തുകൊണ്ടുള്ള റാവത്തിന്റെ പ്രസ്താവന. രോഹിത് പവാർ ആ കുടുംബത്തിലെ അംഗമാണ്,അദ്ദേഹത്തിന് ഇത്തരത്തിലുള്ള സാങ്കേതിക കാര്യങ്ങളെക്കുറിച്ച് നല്ല അറിവുണ്ട്. അജിത് പവാറിന്റെ അപകടത്തെക്കുറിച്ചുള്ള ദുരൂഹമായ വസ്തുതകൾ വളരെ ഗുരുതരമാണ്.അദ്ദേഹം പറഞ്ഞു.
മഹാരാഷ്ട്ര മുഴുവൻ ചോദിക്കുന്നു,അജിത് ദാദയുടെ വിമാനാപകടം ഒരു അപകടമായിരുന്നോ അതോ ഗൂഢാലോചനയായിരുന്നോ? എന്റെ തോന്നൽ ഞാൻ നിങ്ങളുമായി പങ്കുവെക്കുന്നു.ചില ആളുകൾ ഇപ്പോഴും ദാദ എവിടെനിന്നെങ്കിലും വരുമെന്ന് പ്രതീക്ഷിക്കുന്നു. ചിലർ വിമാനത്തിൽ ആറുപേർ ഉണ്ടായിരുന്നുവെന്നും കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് അജിത് ദാദയുടെ മൃതദേഹമായിരുന്നില്ലെന്നും വിശ്വസിക്കുന്നു. ആ സംഭവം ഇപ്പോഴും ഒരു ദുസ്വപ്നം പോലെയാണ് അനുഭവപ്പെടുന്നത്.അദ്ദേഹം പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.