25 February 2026, Wednesday

Related news

February 23, 2026
February 18, 2026
February 17, 2026
February 6, 2026
June 15, 2025
June 12, 2025
June 12, 2025
June 12, 2025
June 12, 2025

അജിത് പവാറിന്‍റെ മരണം: പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം

Janayugom Webdesk
മുംബൈ
February 6, 2026 3:03 pm

ബാരാമതി വിമാനദുരന്തത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. കേസ് അന്വേഷിക്കുന്ന മഹാരാഷ്ട്ര പൊലീസിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെൻ്റ് (സിഐഡി) സംഘമാണ് 15 വർഷമായി അജിത് പവാറിന്റെ സന്തതസഹചാരിയായിരുന്ന അവിനാഷ് സോൾവതിന്റെ മൊഴിയെടുത്തത്.

അജിത് പവാറിന്റെ യാത്രകൾ അവസാന ദിനങ്ങളിലെ ഫോൺവിളികൾ യാത്ര ചെയ്ത വിമാനത്തിന് എന്തെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളോ തകരാറോ ള്ളതായി സൂചിപ്പിച്ചിരുന്നോ എന്നീ വിവരങ്ങളാണ് പേഴ്‌സണൽ സെക്രട്ടറിയിൽനിന്ന് തേടിയത്. അജിത് പവാറിന്റെ മറ്റ് ജീവനക്കാരിൽനിന്നും വരും ദിവസങ്ങളിൽ മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.