22 February 2026, Sunday

Related news

February 16, 2026
February 5, 2026
February 2, 2026
February 1, 2026
January 31, 2026
January 31, 2026
January 29, 2026
January 28, 2026
January 28, 2026
January 13, 2026

അജിത് പവാറിന്റെ സംസ്കാര ചടങ്ങിനെത്തിയവരുടെ 30 ലക്ഷത്തോളം വരുന്ന ആഭരണങ്ങൾ മോഷണം പോയി

Janayugom Webdesk
ബാരാമതി
February 2, 2026 2:34 pm

വിമാനം തകർന്ന് കൊല്ലപ്പെട്ട മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്‍റെ സംസ്കാര ചടങ്ങിനെത്തിയ 15പേരുടെ ആഭരണങ്ങൾ കാണാതായതായി പരാതി. 30 ലക്ഷത്തോളം വില വരുന്ന ആഭരണങ്ങളാണ് മോഷണം പോയത്. ലക്ഷക്കണക്കിന് ആളുകളാണ് അജിത് പവാറിന്‍റെ മരണാനന്തര ചടങ്ങിലെത്തിയത്.

തിക്കും തിരക്കും ലക്ഷ്യമിട്ട് കള്ളൻമാർ മോഷണത്തിനിറങ്ങുകയായിരുന്നു. കള്ളൻമാരിൽ ചിലരെ ആളുകൾ പിടികൂടി മോഷ്ടിച്ച ആഭരണങ്ങൾ തിരികെ വാങ്ങി. അതിൽ ചിലരെ പൊലീസിനു കൈമാറുകയും ചെയ്തു.

സംസ്കാര ചടങ്ങുകൾക്ക് സുരക്ഷ ഒരുക്കാൻ 8,000 പൊലീസുകാരെയാണ് നിയോഗിച്ചിരുന്നത്. മോഷണ സംഭവത്തിൽ ബാരാമതി പൊലീസ് പരാതികളുടെ അടിസ്ഥാനത്തിൽ കേസെടുത്തിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.