
ശിവഗംഗ മണ്ഡപുരം ക്ഷേത്രത്തിലെ സുരക്ഷാ ജീവനക്കാരനായ അജിത് കുമാർ(27) പോലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാർ അന്വേഷണത്തിൽ സഹകരിക്കണമെന്നും നിലവിൽ നൽകിയ ഇടക്കാല നഷ്ടപരിഹാരം വർധിപ്പിക്കണമെന്നും കോടതി നിർദേശിച്ചു. ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് തമിഴ്‌നാട് സർക്കാരിനോട് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. കസ്റ്റഡി മരണ കേസിൽ സംസ്ഥാന സർക്കാർ റിപ്പോർട്ട് സമർപ്പിച്ചതിന് പിന്നാലെയാണ് ഉത്തരവ്.
അജിത് കുമാറിന്റെ സഹോദരന് മൂന്ന് സെന്റ് ഭൂമിയും സർക്കാർ ജോലിയും അനുവദിച്ചതിനൊപ്പം ഇടക്കാല നഷ്ടപരിഹാരമായി 7.5 ലക്ഷം രൂപ ഇതിനകം നൽകിയിട്ടുണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ കണ്ടെത്തലുകൾ കണക്കിലെടുക്കുമ്പോൾ ഈ തുക അപര്യാപ്തമാണെന്ന് കോടതി കണ്ടെത്തുകയും ഇടക്കാല നഷ്ടപരിഹാരം ഉയർത്താൻ നിർദേശിക്കുകയുമായിരുന്നു. കേസ് ജൂലൈ 28‑ലേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.