22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 6, 2024
November 4, 2024
October 24, 2024
October 18, 2024
October 9, 2024
June 1, 2024
January 18, 2024
November 3, 2023
October 22, 2023

എക്സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്ന് എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
January 18, 2024 12:43 pm

എക്സാലോജിക് വിഷയത്തില്‍ നിയമവിരുദ്ധമായി ഒന്നും നടന്നിട്ടില്ലെന്നും ആവശ്യപ്പെട്ട രേഖകള്‍ എല്ലാം നല്‍കിയിട്ടുണ്ടെന്നും സിപിഎ(എം) കേന്ദ്ര കമ്മിറ്റി അംഗവു മുന്‍ മന്ത്രിയുമായ എ കെ ബാലന്‍ വ്യക്തമാക്കി. സിഎംആര്‍എല്‍ കമ്പനിക്ക് എക്സാലോജിക് നല്‍കിയ സേവനം സംബന്ധിച്ച് ഏത് അന്വേഷണവും നടക്കട്ടെയെന്നും അതുമായി പൂര്‍ണമായി സഹകരിക്കുമെന്നും എ കെ ബാലന്‍ പറഞ്ഞു.

ഏത് അന്വേഷണമാണ് വേണ്ടതെന്ന് ആദ്യം കേന്ദ്ര ഏജന്‍സികള്‍ തീരുമാനിക്കണം. സിഎംആര്‍എല്ലിന്റെ 70 ശതമാനം എക്സ്പെൻഡീച്ചറും അനുവദനീയമാണെന്ന് കാണിച്ച് അതിന് നികുതി ഒഴിവ് നൽകിയതും പ്രോസിക്യൂഷൻ നേരിടേണ്ടതില്ല എന്ന് പറഞ്ഞതും ഒരു ക്വാസി ജുഡീഷ്യൽ ബോഡിയാണ്. എക്സാലോജിക്കുമായുള്ള വിഷയത്തിൽ ഒരു അഴിമതിയും ഇല്ലെന്ന് വിജിലന്‍സ് കോടതി കണ്ടെത്തിയിട്ടുണ്ട്. ഇതിനെതിരായി ഹൈക്കോടതിയില്‍ കൊടുത്ത റിവിഷന്‍ പെറ്റീഷനിൽ ഇതുവരെ വീണയ്ക്കോ മുഖ്യമന്ത്രി പിണറായി വിജയനോ ഒരു നോട്ടീസ് പോലും കോടതി കൊടുത്തിട്ടില്ല.

മറ്റ് വിവരങ്ങൾ ഹെെക്കോടതി നിയമിച്ച മൂന്നംഗ കമ്മീഷന്‍ അന്വേഷിക്കട്ടെയെന്നും എ കെ ബാലൻ പറഞ്ഞു.ആര്‍ഒസിയില്‍ കൊടുക്കേണ്ട രേഖകളെല്ലാം പരിപൂര്‍ണ്ണമായി കൊടുത്തിട്ടുണ്ട്. എക്സാലോജിക് കമ്പനിയും വീണയും ഇന്‍കം ടാക്‌സും, എസ്ജിഎസ്ടി യും കൊടുത്തിട്ടില്ല എന്നായിരുന്നു ആദ്യ പ്രശ്‌നം. അത് കൊടുത്തിട്ടുണ്ടെന്ന് കൃത്യമായി മറുപടി നല്‍കി. ആര്‍ഒസി റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ എന്തുകൊണ്ട് സിഎംആർഎൽ കമ്പനിക്ക് ഇമ്മ്യൂണിറ്റി കൊടുത്തു. ഇതില്‍ അഴിമതി ഇല്ല എന്നുള്ളത് കോടതിയുടെ കണ്ടെത്തലാണ്. കമ്പനി ഫ്രോഡ് അല്ലെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.

സിഎംആര്‍എല്ലിന് എതിരായ പരാതിയുണ്ടെങ്കില്‍ അതിനു മറുപടി പറയേണ്ടത് മുഖ്യമന്ത്രിയോ മകളോ അല്ല.രാഷ്ടീയ പാർടികൾ സിഎംആർഎല്ലിൽനിന്ന് പണം കെെപ്പറ്റിയിട്ടുണ്ടെ് എന്ന് നേരിട്ട് വ്യക്തമാക്കിയതാണല്ലോ. എന്നിട്ടും എന്തുകൊണ്ടാണ് അന്വേഷണം ആ വഴി നടക്കാത്തത് . സിപിഐ(ഐ) പണം കെെപറ്റിയിട്ടില്ല എന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. എന്നാൽ പണം പറ്റി എന്ന് പറഞ്ഞവർ ഉണ്ടല്ലോ. അത് പാർടി ഫണ്ടിലേക്കാണോ അതോ വ്യക്തിപരമായ അക്കൗണ്ടിലേക്കാണോ പോയത് എന്ന് അന്വേഷിക്കണ്ടേയെന്നും എ കെ ബാലൻ ചോദിച്ചു.

Eng­lish Summary:

AK Bal­an said that noth­ing ille­gal has hap­pened in the Exa­log­ic issue

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.