22 January 2026, Thursday

Related news

January 18, 2026
January 7, 2026
January 1, 2026
December 26, 2025
December 18, 2025
December 15, 2025
December 15, 2025
November 21, 2025
November 19, 2025
November 19, 2025

മുസ്ലീംലീഗ് ചില കാര്യങ്ങളില്‍ അന്തസുള്ള തീരുമാനങ്ങളെടുക്കുന്നതായി എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
November 3, 2023 2:03 pm

മുസ്ലീംലീഗ് ചില കാര്യങ്ങളില്‍ അന്തസുള്ള തീരുമനങ്ങളെടുക്കുന്നതായി മുന്‍മന്ത്രിയും സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവുമായ എ കെ ബാലന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിന്‍റെ കക്ഷത്തെ കീറ സഞ്ചിയല്ല് ലീഗെന്നും ആ പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുകയാമെന്നും ബാലന്‍ വ്യക്തമാക്കി. പലസ്തീന്‍ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഎം ലീഗിനെ ക്ഷണിച്ചിരുന്നു.

ക്ഷണിച്ചാൽ റാലിക്ക് വരുമെന്ന ലീഗ് നേതാവ് ഇ.ടി.മുഹമ്മദ് ബഷീറിന്റെ പ്രതികരണത്തിനു മറുപടിയായിട്ടായിരുന്നു സിപിഎമ്മിന്റെ ക്ഷണം. ഇതിനോടുള്ള ചോദ്യങ്ങൾക്കു മറുപടിയായി, മുസ്‌ലിം ലീഗ് ചില കാര്യങ്ങളിൽ അന്തസുള്ള തീരുമാനം എടുക്കുന്നതായി എ കെ ബാലന്‍ പ്രതികരിച്ചത്. സിവിൽ കോഡ് വിഷയത്തിലും ലീഗിന് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നു. അന്നും പാര്‍ട്ടി ലീഗിനെ പ്രതിഷേധത്തിനായി ക്ഷണിച്ചിരുന്നു. 

യുഡിഎഫിലെ ഘടകക്ഷി എന്ന നിലയിൽ, യുഡിഎഫ് തീരുമാനിച്ച കാര്യത്തിനെതിരായി തങ്ങളെങ്ങനെ നിലപാടെടുക്കും എന്നാണ് ലീഗ് അന്നെടുത്ത സമീപനം. ഇന്ന് ആ സമീപനത്തിൽനിന്ന് കടകവിരുദ്ധമായി ശക്തമായ രാഷ്ട്രീയ തീരുമാനം അവർ എടുത്തു കഴിഞ്ഞു. ഇത് കേരള രാഷ്ട്രീയത്തിൽ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാക്കുമെന്നും എ.കെ.ബാലൻ പറഞ്ഞു.

Eng­lish Summary:
AK Bal­an says Mus­lim League takes dig­ni­fied deci­sions on some issues

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.