22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 22, 2024
December 5, 2024
December 5, 2024
December 2, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 20, 2024

എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചരണം അഴിച്ചു വിടുന്നു : എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
October 1, 2023 1:15 pm

കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ കള്ളപ്രചരണം നടക്കുകയാണെന്ന് മുന്‍മന്ത്രിയും സിപിഐ(എം) നേതാവുമായ എ കെ ബാലന്‍. മാതൃതപരമായി പ്രവര്‍ത്തിക്കുന്ന ആരോഗ്യമന്ത്രിക്കെതിരെ എന്തൊക്കെ നീക്കങ്ങളാണ് നടക്കുന്നത്. ആരാണ് ഗൂഢാലോചനക്ക് പിന്നിലുള്ളത്.

എകെജി സെന്ററിന് ബോംബ് എറിഞ്ഞ ശക്തികൾ തന്നെയാണ് ഗൂഢാലോചനക്ക് പിന്നിൽ. ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും എകെ ബാലൻ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ ഒന്നാം ചരമദിനമായ ഇന്ന് രാവിലെ എകെജി സെൻ്ററിന് മുന്നിൽ പതാക ഉയർത്താനെത്തിയപ്പോഴാണ് എ കെ ബാലന്റെ പ്രതികരണം .

ഏപ്രിൽ 10, 11 ന് അഖിൽ മാത്യു ഇല്ലാ എന്ന് തെളിഞ്ഞില്ലേ. സർക്കാർ ശക്തമായ നടപടി സ്വീകരിക്കണം. ആരാണ് ഗൂഢാലോചന നടത്തിയതെന്ന് പൊലീസ് കണ്ടെത്തട്ടെയെന്നും എകെ ബാലൻ പറഞ്ഞു. കരുവന്നൂർ ബാങ്കിലെ ഒറിജിനൽ രേഖകൾ അന്വേഷണ ഏജൻസികൾ കൊണ്ട് പോകുന്നത് ശരിയായ നടപടിയാണോ എന്നും ബാലൻ പ്രതികരിച്ചു. 

Eng­lish Summary:
AK Bal­an says that LDF is spread­ing false pro­pa­gan­da against the government

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.