22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 18, 2024
November 6, 2024
November 4, 2024
October 24, 2024
October 18, 2024
October 9, 2024
June 1, 2024
January 18, 2024
November 3, 2023
October 22, 2023

യുഡിഎഫ് മതതീവ്രവാദികളുടെ കയ്യിലാണെന്ന് എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
June 1, 2024 4:10 pm

യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണെന്ന് വിമര്‍ശിച്ച് സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗം എ കെ ബാലന്‍.ആര്‍എസ് എസുമായി യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കി. ലോക്സഭാാ തെര‍ഞ്ഞെടുപ്പ് വോട്ടിംങിലും ‚പ്രചരണത്തിലും പലവിധത്തില്‍ ആര്‍എസ് എസുമായി കോണ്‍ഗ്രസ് കൂട്ടുകൂടി. അതേ സമയം മുസ്ലീംലീഗിനെ എസ്ഡിപിഐയും, ജമാഅത്തെ ഇസ്ലാമിയും, റാഞ്ചിയെന്നും എ കെ ബാലന്‍ പറഞ്ഞു.

തൃശ്ശൂരിൽ കുറെ കോൺഗ്രസുകാർ സുരേഷ് ഗോപിക്ക് വോട്ടുചെയ്തു. ഇതിനു പകരം പാലക്കാട് ബിജെപി വോട്ടുകൾ കോൺഗ്രസിന് നൽകിയെന്നും എ കെ ബാലൻ ആരോപിച്ചു. ഇക്കാര്യം ബിജെപി പ്രവർത്തകർ തന്നെ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്ത് കളി കളിച്ചാലും എൽഡിഎഫ് മിന്നുന്ന ജയം നേടുമെന്നും എ കെ ബാലൻ പറഞ്ഞു.

അതേസമയം ഷോൺ ജോര്‍ജ്ജിന്റെ എക്‌സാലോജിക് ആരോപണം ശുദ്ധ അസംബന്ധമാണെന്നും ഷോൺ ജോർജ് പി സി ജോര്‍ജ്ജിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കണമെന്നും എ.കെ ബാലൻ പറഞ്ഞു. ഉമ്മൻചാണ്ടിക്കെതിരായ സോളാർ പരാമർശത്തിൽ പിസി ജോർജ് മാപ്പ് പറഞ്ഞിരുന്നു. പിസി ജോര്‍ജ്ജിന്റെ മകൻ ആരോപണങ്ങൾ പിൻവലിച്ചു മാപ്പ് പറയണമെന്നും ഷോൺ ജോർജിന് മാപ്പു പറയേണ്ടി വരുമെന്നും എ കെ ബാലൻ കൂട്ടിച്ചേർത്തു.

Eng­lish Summary:
AK Bal­an says UDF is in the hands of reli­gious extremists

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.