21 January 2026, Wednesday

Related news

November 18, 2024
November 6, 2024
November 4, 2024
October 24, 2024
October 18, 2024
October 9, 2024
June 1, 2024
January 18, 2024
November 3, 2023
October 22, 2023

മാത്യു കുഴല്‍നാടന്‍ മുഖ്യമന്ത്രിയോടും, കുടുംബത്തോടും മാപ്പ് പറയണമെന്ന് എ കെ ബാലന്‍

Janayugom Webdesk
തിരുവനന്തപുരം
October 22, 2023 12:51 pm

മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിക്കെതിരെ ഉയര്‍ത്തിയ ആരോപണം വസ്തുതയ്ക്ക് മുന്നില്‍ തകര്‍ന്നതോടെ മാത്യു കുഴല്‍നാടന്‍ എംഎല്‍എ മാപ്പാ പറയണമെന്ന് സിപിഐ(എം) കേന്ദ്രകമ്മിറ്റി അംഗവും, മുന്‍മന്ത്രിയുമായ എ കെ ബാലന്‍. സിഎംആര്‍എല്‍ കമ്പനിക്ക് സാങ്കേതിക സഹായം നല്‍കിയതിന് സ്വീകരിച്ച പ്രതിഫലത്തിന് വീണ ഐജിഎസ്ടി അടച്ചതായി ജിഎസ്ടി കമീഷണര്‍ ധനമന്ത്രി റിപ്പോര്‍ട്ട് നല്‍കി.

ഇതോടെ ആരോപണം ഉന്നയിച്ച മാത്യു കുഴല്‍നാടന്‍ വീണയോടും മുഖ്യമന്തിയുടെ കുടുംബത്തോടും മാപ്പുപറയണമെന്ന് എ കെ ബാലന്‍ ആവശ്യപ്പെട്ടു .കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. ഈ പ്രശ്‌നം വന്നഘട്ടത്തില്‍ തന്നെ വീണ ജിഎസ്ടിയും ഇന്‍കംടാക്‌സും കൊടുത്തു എന്ന് ഞാന്‍ പറഞ്ഞതാണ്. അപ്പോഴേക്കാണ് അയാള്‍ ഔപചാരിക കത്ത് കൊടുത്തത്. 

അത് നല്‍കിയ സ്ഥിതിക്ക് അതിന്റെ മറുപടി വരുന്നത് വരെ കാത്തിരിക്കണം. അതിനിടയില്‍ ഞങ്ങള്‍ കൊടുക്കുന്നത് ശരിയല്ലാത്തത് കൊണ്ടാണ് ഞങ്ങളിത് നല്‍കാതിരുന്നത്. വിശദമായ പരിശോധന നടത്താൻ സമയമെടുത്തത് കൊണ്ടാവും റിപ്പോർട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുത്‘എ കെ ബാലൻ വ്യക്തമാക്കി.

നേരം വെളുത്താല്‍ തുടങ്ങും കോണ്‍ഗ്രസ്- ബിജെപി നേതാക്കള്‍ പച്ച നുണ പറയലെന്നും അദ്ദേഹം കൂട്ടിചേർത്തു. ദേവ ഗൗഡയുമായി ബന്ധപ്പെട്ട് നുണ പറഞ്ഞു. മുഖ്യമന്ത്രിയെ അദ്ദേഹം വിളിച്ചില്ലെന്ന് ഗൗഡ തന്നെ പറഞ്ഞു. നുണ കച്ചവടത്തിന്റെ ഹോള്‍സെയില്‍ ഡീലറവാകുകയാണ് യുഡിഎഫും കോണ്‍ഗ്രസുമെന്നും എ കെ ബാലൻ പറഞ്ഞു.

Eng­lish Summary:
AK Bal­an wants to apol­o­gize to Math­ew Kuzhal­nadan Chief Min­is­ter and his family

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.