കേരളത്തിലെ എന്‍സിപി ഘടകം ശരദ് പവാറിനൊപ്പമെന്നു പാര്‍ട്ടി വര്‍ക്കിംങ് കമ്മിറ്റി അംഗവും സംസ്ഥാന മന്ത്രിയുമയ എ കെ ശശീന്ദ്രന്‍. അജിത് പവാര്‍ എടുത്ത രാഷട്രീയ തീരുമാനം പാര്‍ട്ടിയെ വഞ്ചിക്കുന്നതാണ്. അതിനു പിന്നില്‍ രാഷട്രീയമല്ല ‚അധികാരത്തോടുള്ള അടങ്ങാത്ത ആഗ്രഹമാണെന്നും ശശീന്ദ്രന്‍ പറഞ്ഞു.
എന്‍സിപിയുടെ മറ്റ് സംസ്ഥാന ഘടകങ്ങളെ അജിത് പവാറിന്റെ നീക്കം സ്വാധീനിക്കില്ല. കഴിഞ്ഞ കുറച്ചുനാളുകളായി അജിത് പവാര്‍ ബിജെപിയുമായി ചര്‍ച്ച നടത്തിവരുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട് എന്നും ശശീന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. കേരളം ഒറ്റക്കെട്ടായി ശരദ് പവാറിനൊപ്പം നില്‍ക്കും.
എന്‍സിപി കേരള ഘടകം ഇടതുമുന്നണിയില്‍ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സുപ്രിയ സുലെ അജിത് പവാര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തത് അദ്ദേഹത്തെ അനുനയിപ്പിക്കാനാണെന്നും എന്നാല്‍ ആ ശ്രമം വിജയിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.
English Summary:
AK Saseendran said that the NCP Kerala unit will stand firm in the LDF and stand with Pawar
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.