ഡിഎംകെയുടെ നേതൃത്വത്തില്‍ അതിക്രമം നടത്തിയതിനെ തുടര്‍ന്നാണ് പി വി അന്‍വര്‍എംഎല്‍എയെ അറസ്റ്റ് ചെയ്തതെന്ന് മന്ത്രി എ കെ ശശീന്ദ്രന്‍.പൊതുമുതല്‍ നശിപ്പിക്കാനാണ് അന്‍വര്‍ നേതൃത്വം നല്‍കിയത്. പി വി അന്‍വര്‍ ആവര്‍ത്തിച്ച് പ്രകോപനം ഉണ്ടാക്കിയെന്നും മന്ത്രി ശശീന്ദ്രന്‍ വ്യക്തമാക്കി. അൻവർ നടത്തിയത് അക്രമമാണ്.
പ്രതിഷേധത്തിന്റെ പേരിൽ അക്രമം നടത്തി. പൊതു മുതൽ നശിപ്പിക്കുന്നതിനെതിരെ ശക്തമായ നടപടി സ്വീകരിക്കും.അക്രമം നടത്തിയാൽ പൊലീസ് നടപടി എടുക്കും. പൊതുമുതൽ നശിപ്പിക്കാനാണ് അൻവർ നേതൃത്വം നൽകിയത്.അൻവറിന്റെ ആരോപണങ്ങൾ തെറ്റ് മറച്ചു വെക്കാനാണ്. പ്രതിഷേധം പലയിടത്തും നടന്നു എന്നാൽ അറസ്റ്റ് ചെയ്തില്ല.
അൻവർ ആവർത്തിച്ചു പ്രകോപനം ഉണ്ടാക്കുന്നു. പ്രകോപനം ഉണ്ടായാൽ പൊലീസ് നടപടി എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഡിഎഫ് ഒ ഓഫീസ് ആക്രമിച്ചെന്ന കേസിൽ റിമാൻഡിൽക്കഴിയുന്ന പിവി അൻവർ എംഎൽഎ കോടതിയിൽ ജാമ്യാപേക്ഷ നൽകിയേക്കും. കേസിൽ ഒന്നാം പ്രതിയായ പിവി അൻവറിനെ 14 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തത്. രാത്രി രണ്ടരയോടെയാണ് പിവി അൻവറിനെ തവനൂർ സെൻട്രൽ ജയിലിലെത്തിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.