24 January 2026, Saturday

ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

Janayugom Webdesk
കണ്ണൂര്‍
February 27, 2023 9:12 pm

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു. മുഴക്കുന്നു പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാപ്പ വകുപ്പ് മൂന്നു പ്രകാരമാണ് ആകാശിന്റെ അറസ്റ്റ്. കാപ്പ ചുമത്തി ഇറക്കിയ ഉത്തരവിനൊപ്പം ആറു മാസം തടവിനും ജില്ലാ കളക്ടര്‍ ഉത്തരവിട്ടു. നേരത്തെ, സ്ത്രീത്വത്തെ അധിക്ഷേപിച്ച കേസില്‍ ആകാശ് തില്ലങ്കേരിയ്ക്ക് ജാമ്യം ലഭിച്ചിരുന്നു. സമൂഹത്തിന് ഭീഷണിയായേക്കുമെന്ന വിലയിരുത്തലിലാണ് കാപ്പ ചുമത്തിയത്.

Eng­lish Summary;Akash Tillankeri was arrest­ed on Kap­pa charges

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.