25 June 2024, Tuesday
KSFE Galaxy Chits

Related news

April 1, 2024
March 28, 2024
March 24, 2024
March 20, 2024
February 23, 2024
February 21, 2024
February 9, 2024
February 6, 2024
January 3, 2024
November 26, 2023

ആകാശവാണി തിരുവനന്തപുരം നിലയം 75-ാം വർഷത്തിലേക്ക്

Janayugom Webdesk
തിരുവനന്തപുരം
April 1, 2024 8:48 am

ആകാശവാണി തിരുവനന്തപുരം നിലയം പ്രക്ഷേപണത്തിന്റെ 75-ാം വർഷത്തിലേക്ക്. കേരളത്തിന്റെ സാംസ്കാരികവും സാമൂഹികവുമായ ജീവിതത്തിൽ നിർണായകസ്വാധീനം ചെലുത്തിയ തിരുവനന്തപുരം നിലയം 1950 ഏപ്രിൽ ഒന്നിനാണ് പ്രക്ഷേപണം ആരംഭിച്ചത്. ജി പി എസ് നായരായിരുന്നു ആദ്യത്തെ ഡയറക്ടർ. അതിപ്രഗത്ഭരായ എഴുത്തുകാരും കലാകാരൻമാരും ആദ്യ കാലം മുതലേ തിരുവനന്തപുരം നിലയത്തെ ജനപ്രിയമാക്കി. ആലപ്പുഴയിലെ 200 കിലോവാട്ട് ട്രാൻസ്മിറ്റർ തിരുവനന്തപുരം നിലയത്തെ കേരളത്തിലെമ്പാടും എത്തിച്ചു. 

ആലപ്പുഴ, പുനലൂർ, പത്തനംതിട്ട, കായംകുളം, ഇടുക്കി, കൽപ്പറ്റ, കാസർകോട്, കവരത്തി, അനന്തപുരി എഫ്എം എന്നീ എഫ്എം നിലയങ്ങളിലൂടെയും ആകാശവാണി തിരുവനന്തപുരം കേൾക്കാൻ കഴിയും. ഒരു വർഷം നീണ്ടു നിൽക്കുന്ന 75-ാം വാർഷിക പരിപാടികൾ ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് ആകാശവാണി അങ്കണത്തിൽ നടക്കുന്ന ചടങ്ങിൽ ഡോ. ജോർജ് ഓണക്കൂർ ഉദ്ഘാടനം ചെയ്യും. ഡോ. എം ജി ശശിഭൂഷൺ മുഖ്യപ്രഭാഷണം നടത്തും. ആഘോഷങ്ങളുടെ ഭാഗമായി വരുന്ന മാസങ്ങളിൽ വിവിധപ്രദേശങ്ങളിൽ വൈവിധ്യമാര്‍ന്ന പരിപാടികൾ സംഘടിപ്പിക്കും. 

Eng­lish Sum­ma­ry: Akash­vani Thiru­vanan­tha­pu­ram Sta­tion turns 75

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.