അതിരപ്പിള്ളിയില്‍ ആതിര എന്ന യുവതിയെ കൊന്ന് കാട്ടില്‍ തള്ളിയ അഖില്‍ മൃതദേഹത്തിലുണ്ടായിരുന്ന സ്വര്‍ണമാലയും കവര്‍ന്നതായി കണ്ടെത്തല്‍. ഇരുവരും അങ്കമാലിയിലെ സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരാണ്.
അഖില്‍ ആതിരയുടെ കൈയില്‍ നിന്നും പത്ത് പവനോളം ആഭരണങ്ങള്‍ പലപ്രാവശ്യമായി കടം വാങ്ങിയിരുന്നു. ഇത് ആതിര തിരികെ ചോദിച്ചതാണ് കൊലയ്ക്ക് പ്രേരിപ്പിച്ചത്. അഖില്‍ ആതിരയെ വനത്തില്‍വെച്ച് ഷാളുപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ നിന്ന് ഒന്നരപ്പവന്റെ സ്വര്‍ണ്ണ മാല കവര്‍ന്നതായാണ് പൊലീസിന്റെ പുതിയ കണ്ടെത്തല്‍.
ഇതിന് ശേഷം ആനയും പുലിയുമിറങ്ങുന്ന വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചത്. പിന്നീട് ഈ മാല അഖില്‍ അങ്കമാലിയിലെ ഒരാളുടെ കൈയില്‍ പണയം വെച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 29‑ന് ജോലിക്കായി വീട്ടില്‍ നിന്നിറങ്ങിയ ആതിരയെ ഭര്‍ത്താവാണ് കാലടി ബസ് സ്റ്റാന്‍ഡില്‍ വിട്ടത്. റെന്റ് എ കാറില്‍ എത്തിയ അഖില്‍ ഇവിടെ നിന്നും ആതിരയെ തുമ്പൂര്‍മുഴി വനത്തിലേക്ക് കൊണ്ടുപോകുകയായിരുന്നു.
ആതിരയെ കാണാതായതിനെ തുടര്‍ന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് അഖിലിലേക്ക് എത്തിയത്. ആതിര സംഭവ ദിവസം മൊബൈല്‍ കൊണ്ടുപോയിരുന്നില്ല. വീട്ടില്‍ നിന്നും ലഭിച്ച ആതിരയുടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അഖിലുമായുള്ള അടുപ്പത്തേക്കുറിച്ച് സൂചന ലഭിച്ചു.
തുടക്കത്തിലെ ചോദ്യം ചെയ്യലില്‍ ആതിരയെ കാണാതായതുമായി ബന്ധപ്പെട്ട് ഒന്നും അറിയില്ലെന്നാണ് അഖില്‍ പറഞ്ഞത്. തുടര്‍ന്ന് വിട്ടയച്ചെങ്കിലും അഖില്‍ പൊലീസ് നിരീക്ഷണത്തിലായിരുന്നു. ആതിര കാലടി സ്റ്റാന്‍ഡില്‍ എത്തിയതും കാറില്‍ ഇരുവരും പോകുന്നതുമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചു. പിന്നീട് നടന്ന ചോദ്യം ചെയ്യലില്‍ അഖിലിന് കുറ്റം സമ്മതിക്കേണ്ടിവന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെയാണ് ആനയും പുലിയുമിറങ്ങുന്ന വനമേഖലയില്‍ നിന്നും ആതിരയുടെ മൃതദേഹം കണ്ടെത്തിയത്. പ്രതി കുറ്റസമ്മതം നടത്തിയതോടെ കാട്ടില്‍ രാത്രിതന്നെ തിരച്ചില്‍ നടത്താന്‍ പൊലീസ് തീരുമാനിക്കുകയായിരുന്നു.. ആനമല റോഡില്‍ നിന്ന് അര കിലോമീറ്ററിലേറെ അകലെ വനത്തിനുള്ളിലെ പാറക്കെട്ടുകള്‍ക്കിടയില്‍ നാലടിയോളം താഴ്ചയിലാണ് മൃതദേഹം ഒളിപ്പിച്ചിരുന്നത്.
English Summary:
Akhil stole Athira’s gold necklace; The body was hidden between the rocks in the forest area where tigers and elephants come down
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.