22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

December 20, 2024
December 19, 2024
December 13, 2024
December 10, 2024
December 4, 2024
November 22, 2024
November 10, 2024
October 31, 2024
October 28, 2024
October 21, 2024

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്‍ഞന്‍ അകിര എന്‍ഡോ അന്തരിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
June 12, 2024 12:26 pm

കൊളസ്ട്രോള്‍ കുറയ്ക്കാനുള്ള മരുന്ന് കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍ അകിര എന്‍ഡോ അന്തരിച്ചു. തൊണ്ണൂറുവയസായിരുന്നു. ജൂണ്‍ അഞ്ചിനായിരുന്നുമരണം. 1973ലാണ് ഫംഗസായ പെനിസിലിയത്തില്‍ നിന്ന് അദ്ദേഹം മെവാസ്റ്റാറ്റിന്‍ വേര്‍തിരിച്ചത്. ആയിരക്കണക്കിന് സൂക്ഷ്മജീവികളിലെ പരീക്ഷണത്തിനുശേഷമായിരുന്നു ഔഷധം വേര്‍തിരിച്ച് സ്ഥിരീകരിച്ചത്. നൊബേല്‍ സമ്മാനം ലഭിക്കുമെന്ന് പ്രതീക്ഷിച്ച കണ്ടുപിടിത്തമായിരുന്നു.

പക്ഷെ അദ്ദേഹത്തെ പുരസ്കാരത്തിന് ഇതുവരെയും പരിഗണിച്ചില്ല. ശാസ്ത്ര, സാങ്കേതിക രംഗത്തെ മികവിന് നല്‍കുന്ന ജപ്പാന്‍ പ്രൈസ് നല്‍കി 2006‑ല്‍ രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.രക്തത്തിലെ ചീത്ത കൊളസ്ട്രോള്‍ നീക്കംചെയ്യുന്നതില്‍ സ്റ്റാറ്റിന്‍ നിര്‍ണായകമായി. ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള ചികിത്സയില്‍ ഇന്നും ലോകവ്യാപകമായി ഉപയോഗിക്കുന്ന മരുന്നാണ്. 

ലക്ഷകണക്കിന് മനുഷ്യരുടെ ജീവനാണ് ഇതുവഴി പരിരക്ഷിക്കപ്പെടുന്നത്.പരീക്ഷണങ്ങളുടെ ഭാഗമായി ഇദ്ദേഹം 1970ൽ ഫംഗസ്-ഉത്പന്നമായ സൈക്ലോസ്പോരിൻ കണ്ടെത്തിയതിനുശേഷം ട്രാൻസ്പ്ലാൻറ് മെഡിസിനിലും വിപ്ലവം സൃഷ്ടിച്ചു. ഇത് ദാതാവിന്റെ അവയവങ്ങൾ ശരീരം നിരസിക്കുന്നത് തടയാൻ സഹായിക്കുന്നു.യുഎസ് നൊബേല്‍ സമ്മാനം എന്നറിയപ്പെടുന്ന ലാസ്‌കര്‍ അവാര്‍ഡ് 2008 ൽ അകിര എന്‍ഡോയ്ക്ക് സമ്മാനിച്ചു.

Eng­lish Summary:
Aki­ra Endo, the sci­en­tist who invent­ed cho­les­terol-low­er­ing med­i­cine, has died

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.