25 February 2026, Wednesday

Related news

February 25, 2026
February 25, 2026
February 25, 2026
February 24, 2026
February 24, 2026
February 24, 2026
February 24, 2026
February 23, 2026
February 23, 2026
February 23, 2026

ആക്കുളം-ചേറ്റുവ ജലപാത; ആദ്യഘട്ട ഉദ്ഘാടനം നാളെ,മുഖ്യമന്ത്രി നി‍ര്‍വഹിക്കും

Janayugom Webdesk
തിരുവനന്തപുരം
February 25, 2026 10:20 am

ആക്കുളം ചേറ്റുവ ജലപാതയുടെ ആദ്യഘട്ട ഉദ്ഘാടന നാളെ മുഖ്യമന്ത്രി പിണറായി വിജയന്‍ നി‍ര്‍വഹിക്കും. വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ ആണ് ഉദ്ഘാടനം. വൈകുന്നേരം 4.30ന് നടക്കുന്ന ചടങ്ങില്‍ എംഎല്‍എ വി ജോയ് ആണ് അധ്യക്ഷത വഹിക്കുന്നത്. വൈദയുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയാകും.
ചിലക്കൂര്‍ ടൂറിസം പദ്ധതിയും പശ്ചിമതീര കനാല്‍ (വെസ്റ്റ് കോസ്റ്റ് കനാല്‍) നവീകരണ പദ്ധതിയുടെ ഭാഗമായി ഉള്‍നാടന്‍ ജലഗാതഗത വകുപ്പ് പൂര്‍ത്തിയാക്കിയ മറ്റ് വികസന സംരംഭങ്ങളും മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.
ജലാധിഷ്ഠിത ടൂറിസം കേന്ദ്രം എന്നീ നിലകളിലുള്ള കേരളത്തിന്‍റെ വള‍ര്‍ച്ചയെ വ‍ര്‍ധിപ്പിക്കുന്നതാണ് പ്രസ്തുത പദ്ധതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.