അക്ഷര നഗരിയുടെ നാടകരാവുകള്‍ക്ക് ഇന്ന് തിരശ്ശീല വീഴും. നാലു നാളുകളായി കോട്ടയം കെപിഎസ് മേനോൻ ഹാളില്‍ നടന്നുവരുന്ന കെപിഎസി നാടകോത്സവം ഇന്ന് സമാപിക്കും.കേരളത്തിലെ ഏറ്റവും വലിയ നാടക പ്രസ്ഥാനമായ കെപിഎസിയുടെ പ്ലാറ്റിനം ജൂബിലിഘോഷങ്ങളുടെയും തോപ്പില്‍ ഭാസി ജന്മശതാബ്ദിയാഘോഷങ്ങളുടെയും ഭാഗമായാണ് പബ്ലിക് ലൈബ്രറി കെപിഎല്‍ കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാടകോത്സവം സംഘടിപ്പിച്ചത്.
നാടകോത്സവത്തോടൊപ്പം വിവിധ സാംസ്കാരിക സമ്മേളനങ്ങളും നാടക ഗാനാലപനവും ഒരുക്കിയിട്ടുണ്ട്.
25ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജനാണ് നാടകോത്സവം ഉദ്ഘാടനം ചെയ്തത്. നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ഒളിവിലെ ഓര്‍മ്മകള്‍, ഉമ്മാച്ചു എന്നീ നാടകങ്ങളാണ് അരങ്ങിലെത്തിയത്. സമാപന ദിവസമായ ഇന്ന് ‘മുടിയനായ പുത്രൻ ’ അവതരിപ്പിക്കും. സാംസ്കാരിക സമ്മേളനത്തില്‍ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ, കൃഷിമന്ത്രി പി പ്രസാദ് എന്നിവര്‍ പ്രസംഗിക്കും.വിവിധ രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പ്രമുഖരുള്‍പ്പടെ ആയിരങ്ങളാണ് കെപിഎസിയുടെ നാടകങ്ങള്‍ കാണാനെത്തുന്നുത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.