ആള്‍ കേരളാ സ്കൂള്‍ ടീച്ചേഴ്സ് യൂണിയന്‍ (എകെഎസ്‌ടിയു) 27-ാം സംസ്ഥാന സമ്മേളനം ഫെബ്രുവരി ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ പാലക്കാട്ട് നടക്കും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമായുള്ള വിവിധ പരിപാടികള്‍ വ്യത്യസ്ത വിഷയങ്ങളുമായി ബന്ധപ്പെട്ട സെമിനാറുകള്‍, മത്സരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് നടക്കും. സ്വാഗതസംഘ രൂപീകരണയോഗം കേരഫെഡ് ചെയര്‍മാനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന എക്സി.അംഗവുമായ വി ചാമുണ്ണി ഉദ്ഘാടനം ചെയ്തു.
സിപിഐ ജില്ലാ സെക്രട്ടറി കെ പി സുരേഷ് രാജ് അധ്യക്ഷത വഹിച്ചു. വിജയന്‍കുനിശ്ശേരി, ഒ കെ ജയകൃഷ്ണന്‍, പി കെ മാത്യു, എം എന്‍ വിനോദ്, എന്‍ ജി മുരളീധരന്‍ നായര്‍, എന്‍ സതീഷ് മോന്‍, ജി സുരേഷ് ബാബു, പി വിജയകുമാര്‍, ആനന്ദന്‍, ഷാജഹാന്‍, ഷിനാഫ്, പി മണികണ്ഠന്‍, സുമലത മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
301 അംഗ സംഘാടകസമിതിക്കു രൂപം നല്‍കി. രക്ഷാധികാരികളായി കെ ഇ ഇസ്മയില്‍, വി ചാമുണ്ണി, വിജയന്‍ കുനിശ്ശേരി, ജോസ് ബേബി, മുഹമ്മദ് മുഹ്സിന്‍ എം എല്‍ എ എന്നിവരെയും കെ പി സുരേഷ് രാജ് (സംഘാടകസമിതി ചെയര്‍മാന്‍), എം എന്‍ വിനോദ് (ജനറല്‍ കണ്‍വീനര്‍), വിവിധ സബ് കമ്മിറ്റി കണ്‍വീനര്‍മാരായി സി ദിനകരന്‍, ലിന്റോ വേങ്ങശ്ശേരി, സി രണദിവെ, കെ പി വാസുദേവന്‍ എന്നിവരെയും ചെയര്‍മാന്മാരായി എന്‍ ജി മുരളീധരന്‍ നായര്‍ പി മണികണ്ഠന്‍, മുരളി താരേക്കാട്, കെ കൃഷ്ണന്‍കുട്ടി, സുമലത മോഹന്‍ദാസ്, ഷാജഹാന്‍, കെ ആര്‍ മോഹന്‍ദാസ്, എസ് രാമകൃഷ്ണന്‍ എന്നിവരെയും തെരഞ്ഞെടുത്തു.
English Summary: AKSTU 27th State Conference Organizing Committee formed
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.