ജനയുഗം സഹപാഠി — എകെഎസ്‌ടിയു അറിവുത്സവം നാലാം പതിപ്പിന്റെ ജില്ലാതല മത്സരങ്ങൾ പൂര്‍ത്തിയായി. എൽപി, യുപി, ഹൈസ്കൂൾ, ഹയർ സെക്കന്‍ഡറി എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ. കാസർകോട് ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ കെ കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. കണ്ണൂരില്‍ എകെഎസ്‌ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍പേഴ്സണ്‍ എന്‍ ഉഷ അധ്യക്ഷത വഹിച്ചു. വയനാട് കെഎസ്എഫ്ഇ ഡയറക്ടര്‍ വിജയന്‍ ചെറുകര ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ സി എം സുധീഷ് അധ്യക്ഷത വഹിച്ചു.
കോഴിക്കോട് ഇ കെ വിജയന്‍ എംഎല്‍എ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയര്‍മാന്‍ ഇ കെ അജിത്ത് അധ്യക്ഷത വഹിച്ചു. മലപ്പുറത്ത് മുന്‍മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ജി സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. പാലക്കാട് ജനയുഗം ഡയറക്ടര്‍ ബോര്‍ഡംഗം കെ പി സുരേഷ് രാജ് ഉദ്ഘാടനം ചെയ്തു. എകെഎസ് ടിയു ജില്ലാ പ്രസിഡന്റ് സതീഷ് മോൻ അധ്യക്ഷത വഹിച്ചു.
തൃശൂരില്‍ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം ചെയ്തു. എകെഎസ്‌ടിയു ജില്ലാ പ്രസിഡന്റ് എ യു വൈശാഖ് അധ്യക്ഷത വഹിച്ചു. പി ബാലചന്ദ്രന്‍ എംഎല്‍എ സമ്മാനദാനം നിര്‍വഹിച്ചു. എറണാകുളത്ത് സിപിഐ സംസ്ഥാന കൗൺസിൽ അംഗം എസ് ശ്രീകുമാരി ഉദ്ഘാടനം ചെയ്തു. എകെഎസ്‌ടിയു ജില്ലാ പ്രസിഡന്റ് എം പി രൂപേഷ് അധ്യക്ഷത വഹിച്ചു. സമാപന സമ്മേളനം ഇ ടി ടൈസൺ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ആലപ്പുഴയില്‍ എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് എൻ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി ഉണ്ണി ശിവരാജൻ അധ്യക്ഷനായി.
ഇടുക്കിയില്‍ എഇഒ മഞ്ജുള ഉദ്ഘാടനം ചെയ്തു. എകെഎസ്‌ടിയു ജില്ലാ സെക്രട്ടറി എം ഗോപാലകൃഷ്ണന്‍ പങ്കെടുത്തു. കോട്ടയം ജില്ലാതല അറിവുത്സവം സിപിഐ ജില്ലാ സെക്രട്ടറി സി കെ ശശിധരൻ ഉദ്ഘാടനം ചെയ്തു. ജില്ല ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ ജോർജ് അധ്യക്ഷത വഹിച്ചു. കൊല്ലം ജില്ലാ മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ ഡാനിയല്‍ ഉദ്ഘാടനം ചെയ്തു. എകെഎസ്‌ടിയു സംസ്ഥാന സെക്രട്ടറി കെ എസ് ഷിജുകുമാര്‍ അധ്യക്ഷത വഹിച്ചു.
പത്തനംതിട്ടയില്‍ സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് എ പി ജയൻ ഉദ്ഘാടനം ചെയ്തു. എകെഎസ് ടിയു ജില്ലാ പ്രസിഡന്റ് പി കെ സുശീൽകുമാർ അധ്യക്ഷത വഹിച്ചു. തിരുവനന്തപുരത്ത് സമാപനചടങ്ങ് സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ജനയുഗം കോഓര്‍ഡിനേറ്റിങ് എഡിറ്റര്‍ വത്സന്‍ രാമംകുളത്ത് അധ്യക്ഷതവഹിച്ചു. ജില്ലകളില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയവര്‍ നവംബർ 21 ന് കോഴിക്കോട് നടക്കുന്ന സംസ്ഥാന മത്സരത്തില്‍ പങ്കെടുക്കും.
English Summary : akstu janayugom sahapadi district competitions completed
You may also like this video :
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.