17 April 2025, Thursday
KSFE Galaxy Chits Banner 2

Related news

April 17, 2025
April 13, 2025
April 12, 2025
April 11, 2025
March 22, 2025
March 18, 2025
March 17, 2025
March 14, 2025
March 10, 2025
February 23, 2025

എകെഎസ്ടിയു സംസ്ഥാന സമ്മേളനത്തിന് ഇന്ന് സമാപനം

Janayugom Webdesk
കാഞ്ഞങ്ങാട്
February 15, 2025 8:25 am

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്ടിയു) 28ാമത് സംസ്ഥാന സമ്മേളനത്തന്റെ പ്രതിനിധി സമ്മേളനം ആരംഭിച്ചു. കാഞ്ഞങ്ങാട് മാണിക്കോത്ത് ഗ്രാന്റ് ഓഡിറ്റോറിയത്തിലെ എടത്താട്ടിൽ മാധവൻ മാസ്റ്റർ നഗറിൽ പ്രതിനിധി സമ്മേളനം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ ഇ ചന്ദ്രശേഖരൻ എംഎൽഎ അധ്യക്ഷതവഹിച്ചു. പ്രതിനിധി സമ്മേളനത്തിന് തുടക്കം കുറിച്ച് സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ പതാക ഉയർത്തി. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എം പി, ബികെഎംയു സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. ഗോവിന്ദൻ പള്ളിക്കാപ്പിൽ, സിപി ഐ കാസർകോട് ജില്ലാ സെക്രട്ടറി സി പി ബാബു, ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിങ്കൽ, സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് കൗൺസിൽ ജനറൽ സെക്രട്ടറി എൻ ശ്രീകുമാർ, കെജിഒഎഫ് സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡോ. ഇ ചന്ദ്രബാബു, തുടങ്ങിയവർ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി കെ കെ സുധാകരൻ സ്വാഗതവും കാസർകോട് ജില്ലാ പ്രസിഡന്റ് രാജീവൻ എം ടി നന്ദിയും പറഞ്ഞു. 

കെ കെ സുധാകരൻ, കെ സി സ്നേഹശ്രീ, ഇന്ദുമതി അന്തർജനം, ജോർജ്ജ് രത്നം എം, പിടവൂർ രമേശ്, ഡോ. പി എം ആശിഷ് എന്നിവരടങ്ങിയ പ്രസീഡിയവും ഒ കെ ജയകൃഷ്ണൻ, കെ ഷിജുകുമാർ, ശശിധരൻ കല്ലേരി, കെ പത്നാഭൻ, എം വിനോദ് എന്നിവരടങ്ങിയ സ്റ്റിയറിംഗ് കമ്മറ്റിയും സമ്മേളന നടപടികൾ നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഇന്ദുമതി അന്തർജനം രക്തസാക്ഷി പ്രമേയവും സംസ്ഥാന സെക്രട്ടറിയേറ്റംഗം എംഎൻ വിനോദ് അനുശോചന പ്രമേയവും സംസ്ഥാന ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ പ്രവർത്തന റിപ്പോർട്ടും സംസ്ഥാന ട്രഷറർ കെ സി സ്നേഹശ്രീ വരവ്-ചിലവ് കണക്കും അവതരിപ്പിച്ചു. വിവിധ ജില്ലകളിൽ നിന്നായി 450 പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. 

വൈകുന്നേരം നടന്ന യാത്രയയപ്പ് ‑സുഹൃദ് സമ്മേളനം സിപിഐ സംസ്ഥാന അസി. സെക്രട്ടറി പി പി സുനീർ എം പി ഉദ്ഘാടനം ചെയ്തു.
സംസ്ഥാന വൈസ് പ്രസിന്റ് ജോർജ്ജ് രത്നം എംഎൽ അധ്യക്ഷത വഹിച്ചു. സംസ്ഥാന കൺട്രോൾ കമ്മീഷൻ ചെയർമാൻ സി പി മുരളി സുവനീർ കവർ പ്രകാശനം ചെയ്തു. എഐഎസ് എഫ് സംസ്ഥാന സെക്രട്ടറി പി കബീർ, എഐടിയുസി സംസ്ഥാന വൈസ് പ്രസിന്റ് കെ വി കൃഷ്ണൻ, അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന സെക്രട്ടറി ബങ്കളം കുഞ്ഞികൃഷ്ണൻ, എകെഎസ്ടിയു മുൻ സംസ്ഥാന പ്രസിഡന്റ് പി കെ മാത്യു, സംസ്ഥാന സെക്രട്ടറി ജിജു സി ജെ, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുശീൽകുമാർ പി കെ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗം സി ബിജു സ്വാഗതവും ജില്ലാ ട്രഷറർ സുനിൽകുമാർ കരിച്ചേരി നന്ദിയും പറഞ്ഞു. തുടർന്ന് ജില്ലകളുടെ പൊതു ചർച്ച നടന്നു. രാത്രി സർഗ്ഗവേദി കലാസന്ധ്യയും അരങ്ങേറി. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.