1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

February 15, 2025
February 15, 2025
February 13, 2025
February 13, 2025
October 26, 2024
October 20, 2024
September 3, 2024
August 22, 2024
August 13, 2024
May 27, 2024

എകെഎസ്‌ടിയു സംസ്ഥാന ലീഡേഴ്സ് ക്യാമ്പിന് തുടക്കം

ദേശീയ രാഷ്ട്രീയ സാഹചര്യം ബിജെപിക്ക് നിരാശയുണ്ടാക്കുന്നത്: പി സന്തോഷ് കുമാർ 
Janayugom Webdesk
കോഴിക്കോട്
May 27, 2024 9:40 pm

ഓൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (എകെഎസ്‌ടിയു) ദ്വിദിന സംസ്ഥാന ലീഡേഴ്സ് ക്യാമ്പിന് തുടക്കം. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പി സന്തോഷ് കുമാർ എംപി ഉദ്ഘാടനം ചെയ്തു. പ്രധാനമന്ത്രിയുടെ കാപട്യം ‍ജനങ്ങൾ തിരിച്ചറിഞ്ഞതിന് ശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പാണ് നടന്നതെന്നും ബിജെപി വക്താക്കൾക്ക് നിരാശയുണ്ടാക്കുന്നവിധം ഇന്ന് ദേശീയ രാഷ്ട്രീയ സാഹചര്യം മാറിക്കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ജീവൽപ്രശ്നങ്ങൾ ചർച്ച ചെയ്ത തെരഞ്ഞെടുപ്പാണ് നടന്നത്. ജീവിതത്തെപ്പോലെ പ്രവചനാതീതമായ സ്വഭാവം രാഷ്ട്രീയത്തിനുമുണ്ട് എന്ന് തെളിയിക്കുന്നതാവും തെരഞ്ഞെടുപ്പ് വിധിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എകെഎസ്‌ടിയു സംസ്ഥാന പ്രസിഡന്റ് കെ കെ സുധാകരൻ അധ്യക്ഷത വഹിച്ചു. സി ബിജു ക്യാമ്പ് രൂപരേഖ അവതരിപ്പിച്ചു. അധ്യാപക പ്രസ്ഥാനം പിന്നിട്ട വഴികൾ, കേരളീയ വിദ്യാഭ്യാസം പ്രശ്നങ്ങൾ സമീപനങ്ങൾ, മാറുന്ന കാലത്തെ കുട്ടികളും അധ്യാപകരും തുടങ്ങി. വിഷയങ്ങളില്‍ സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി വി ബാലൻ, ജില്ലാ സെക്രട്ടറി കെ കെ ബാലൻ, എകെഎസ്‌ടിയു ജനറല്‍ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, വി കെ സുരേഷ് ബാബു എന്നിവര്‍ സംസാരിച്ചു. പി കെ നാസർ സംബന്ധിച്ചു. തുടര്‍ന്ന് ചർച്ച, പൊതുഅവതരണം, ക്രോഡീകരണം, ക്യാമ്പംഗങ്ങളുടെ സർഗ്ഗസന്ധ്യ എന്നിവ നടന്നു. സ്വാഗതസംഘം ചെയർമാന്‍ പി ഗവാസ് സ്വാഗതവും സ്വഗതസംഘം ജന. കൺവീനർ ബി ബി ബിനീഷ് നന്ദിയും പറഞ്ഞു.

ഈസ്റ്റ്ഹിൽ യൂത്ത് ഹോസ്റ്റലിൽ നടക്കുന്ന ക്യാമ്പ് ഇന്ന് സമാപിക്കും. കുട്ടികളും അവകാശങ്ങളും, പാഠ്യപദ്ധതിയും ബോധനരീതികളും, അധ്യാപനത്തിലെ നൂതനസങ്കേതങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ ഇന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ അംഗം ഡോ. എഫ് വിൽസൺ, ഡോ. പി എം ആശിഷ്, ലക്ചറർ മുഹമ്മദ് അബ്ദുൾ നാസർ തുടങ്ങിയവർ ക്ലാസെടുക്കും.

Eng­lish Summary:AKSTU State Lead­ers Camp Begins

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.