
കേരളീയ വിദ്യാഭ്യാസം രാജ്യത്ത് തന്നെ മികച്ച മുന്നേറ്റമാണ് ഉണ്ടാക്കുന്നതെന്ന് സമീപകാല അനുഭവങ്ങൾ സാക്ഷ്യപ്പെടുത്തുന്നതായി മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കോവളത്ത് എകെഎസ്ടിയു സംസ്ഥാന നേതൃ പരിശീലന ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കേന്ദ്ര സർക്കാർ പിടിവാശി ഉപേക്ഷിച്ച് ഫെഡറൽ തത്വങ്ങൾ പാലിച്ച് സംസ്ഥാനത്തിന് അർഹമായ സാമ്പത്തിക ആനുകൂല്യങ്ങൾ നൽകാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.
സിപിഐ ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. എഫ് വിൽസൺ സ്വാഗതവും ബിജു പേരയം നന്ദിയും പറഞ്ഞു. വിവിധ സെഷനുകളിൽ കേരള സർവകലാശാല ശ്രീനാരായണ പഠന കേന്ദ്രം ഡയറക്ടർ ഡോ. എം എ സിദ്ദീഖ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, ദൂരദർശൻ മുൻ പ്രോഗ്രാം ഡയറക്ടർ ബൈജു ചന്ദ്രൻ, എകെഎസ്ടിയു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ, പ്രസിഡന്റ് കെ കെ സുധാകരൻ എന്നിവർ ക്ലാസെടുത്തു. ക്യാമ്പ് ഡയറക്ടറായി സംസ്ഥാന ട്രഷറർ കെ സി സ്നേഹശ്രീ, ഉപഡയറക്ടറായി ജെ ജിജു എന്നിവരെ തെരഞ്ഞെടുത്തു. ക്യാമ്പ് ഞായറാഴ്ച സമാപിക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.