22 December 2024, Sunday
KSFE Galaxy Chits Banner 2

Related news

November 27, 2024
November 21, 2024
November 14, 2024
November 6, 2024
October 31, 2024
October 31, 2024
October 30, 2024
October 30, 2024
October 29, 2024
October 27, 2024

അൽ ജസീറ മാധ്യമപ്രവർത്തകയുടെ കൊലപാതകം: ഇസ്രയേല്‍ സൈന്യത്തിനെതിരെ യുഎന്‍ റിപ്പോര്‍ട്ട്

Janayugom Webdesk
വാഷിങ്‌ടൺ
October 17, 2023 7:50 pm

അൽ ജസീറ മാധ്യമപ്രവർത്തക ഷിറീൻ അബു അഖ്‍ല ഇസ്രയേൽ സുരക്ഷാസേനയുടെ ഇരയാണെന്ന് ഐക്യരാഷ്ട സഭയുടെ റിപ്പോര്‍ട്ട്. ഷിറീനു നേരെ നടന്നത് മനുഷ്യാവകാശ ലംഘനമാണെന്നും ഇസ്രയേലി സൈന്യം ന്യായീകരണമില്ലാത്ത അടിച്ചമർത്തലാണ് നടത്തുന്നതെന്നും യുഎൻ ഇൻഡിപെൻഡസ് ഇന്റെർനാഷണൽ കമ്മിഷൻ ഓഫ് എൻക്വയറി സ്ഥിരീകരിച്ചതായി യുഎൻ പ്രസ്താവനയിൽ വ്യക്തമാക്കി. കിഴക്കൻ ജെറുസലാം ഉൾപ്പെടെ വെസ്റ്റ് ബാങ്കിലെ ഇസ്രഈൽ സൈന്യത്തിന്റെ നേരിട്ടുള്ള അടിച്ചമർത്തലുകൾക്ക് തെളിവാണ് ഷിറീൻ. ഇസ്രയേൽ സുരക്ഷാസേനയുടെ ഓപ്പറേഷനുകളെല്ലാം തന്നെ മാധ്യമപ്രവർത്തകർക്ക് നേരെയുള്ള ആക്രമണം ആയിരുന്നുവെന്ന് വ്യക്തമായി തിരിച്ചറിയാൻ സാധിക്കുന്നുണ്ടെന്നും കമ്മിഷൻ പറഞ്ഞു. ഷിറീന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണങ്ങൾക്ക് ഇസ്രയേൽ ഭരണകൂടം പൂർണമായി സഹകരിക്കണമെന്നും യുഎൻ ശുപാർശ ചെയ്തു.

2022ൽ വെസ്റ്റ് ബാങ്കിൽ വച്ച് ഇസ്രയേൽ സൈന്യത്തിന്റെ വെടിയേറ്റാണ് ഷിറീൻ അബു അഖ്‍ല കൊല്ലപ്പെടുന്നത്.
മാധ്യമപ്രവർത്തകരുടെ ജാക്കറ്റ് ധരിച്ചെത്തിയിട്ടും സൈന്യം ഷിറീനു നേരെ വെടി ഉതിർക്കുകയായിരുന്നുവെന്ന് ഖത്തർ വിദേശകാര്യ സഹമന്ത്രി ലോൽവാഹ് അൽഖത്തേർ ആരോപിച്ചിരുന്നു. ജെനിൻ അഭയാർത്ഥി ക്യാമ്പിൽ നടന്ന ആക്രമണം റിപ്പോർട്ട് ചെയ്യാൻ എത്തിയതായിരുന്നു ഷിറീൻ.

Eng­lish Sum­ma­ry: Al Jazeera jour­nal­ist’s mur­der: UN report against Israeli army

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.