23 January 2026, Friday

Related news

January 21, 2026
January 19, 2026
January 18, 2026
January 16, 2026
January 15, 2026
January 15, 2026
January 12, 2026
January 11, 2026
January 5, 2026
January 1, 2026

500 ഗോളുകളെന്ന നേട്ടത്തില്‍ അല്‍ റൊണാള്‍ഡോ

Janayugom Webdesk
റിയാദ്
February 10, 2023 10:29 pm

സൗദി പ്രോ ലീഗില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ നാല് ഗോളടിച്ച മത്സരത്തില്‍ അല്‍ നസറിന് വിജയം. അൽ വെഹ്ദയ്ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളിന്റെ വിജയമാണ് അല്‍ നസര്‍ സ്വന്തമാക്കിയത്. അതേസമയം ക്ലബ്ബ് മത്സരങ്ങളില്‍ 500 ഗോളുകളെന്ന നാഴികകല്ല് പിന്നിട്ട് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. മത്സരത്തിലെ 21–ാം മിനിറ്റിൽ ആദ്യ ഗോള്‍ നേടിയപ്പോൾ തന്നെ 500 ക്ലബ്ബ് ഗോളുകളെന്ന നേട്ടത്തിലേക്ക് പോർച്ചുഗീസ് സൂപ്പർ താരമെത്തി. താരം ക്ലബ്ബ് ഫുട്ബോളിൽ നേടിയ 503 ഗോളുകളിൽ 311 ഉം റയൽ മ‍‍ഡ്രിഡിനു വേണ്ടിയായിരുന്നു. മാഞ്ചസ്റ്റർ യുണൈറ്റ‍ഡിനായി 103 ഗോളുകളും യുവന്റസിനു വേണ്ടി 81 ഗോളുകളും നേടി. പോര്‍ച്ചുഗൽ ക്ലബായ സ്പോർടിങ് ലിസ്ബണിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ മൂന്നു ഗോളുകളാണ് അടിച്ചത്. അല്‍ നസറിനായി അഞ്ച് ഗോളുകള്‍ ഇതുവരെ റൊണാള്‍ഡോ നേടി. 

മത്സരം ആരംഭിച്ചത് മുതൽ കളിക്കളത്തിൽ റൊണാൾഡോയുടെ സാന്നിധ്യം അൽ വെഹ്ദയെ പ്രതിരോധത്തിലാക്കി. താരത്തിലേക്ക് പന്ത് എത്താതിരിക്കാൻ അൽ വെഹ്ദയുടെ പ്രതിരോധം കിണഞ്ഞു ശ്രമിച്ചിരുന്നു. തുടക്കം മുതൽ തന്നെ റൊണാൾഡോ കടുത്ത ടാക്കിളുകൾക്ക് ഇരയായി. മത്സരത്തിൽ ഏറ്റവും അധികം തവണ ഫൗളുകൾക്ക് ഇരയായ താരം കൂടിയാണ് റൊണാൾഡോ. നിരന്തരമായി ബോക്സിൽ ഭീതി പടർത്തിയ താരം 21 ആം മിനുട്ടിൽ ലക്ഷ്യം കണ്ടു. തുടർന്ന് 40, 53 (പെനാൽറ്റി), 61 മിനിറ്റുകളിലും താരം ഗോൾ നേടി. വിജയത്തോടെ ലീഗിൽ ഒന്നാം സ്ഥാനം തിരികെ പിടിക്കാൻ അൽ നാസറിന് സാധിച്ചിട്ടുണ്ട്.

Eng­lish Summary;Al Ronal­do in the achieve­ment of 500 goals
You may also like this video

Kerala State - Students Savings Scheme

TOP NEWS

January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026
January 22, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.