14 November 2024, Thursday
KSFE Galaxy Chits Banner 2

Related news

October 11, 2024
August 27, 2024
August 17, 2024
July 31, 2024
July 25, 2024
July 19, 2024
July 18, 2024
July 18, 2024
July 5, 2024
July 1, 2024

ആലപ്പുഴ ജില്ല പകര്‍ച്ചപ്പനിയുടെ പിടിയില്‍

Janayugom Webdesk
ആലപ്പുഴ
February 16, 2024 9:59 am

ചൂട് ഉയർന്ന ഡിഗ്രിയിലേക്ക് കടന്നതോടെ ജില്ല പകര്‍ച്ച പനിയുടെ പിടിയിൽ. കടുത്ത പകൽ ചൂടും രാത്രിയിലെ മഞ്ഞും വൈറൽ പനി വ്യാപകമാകാൻ ഇടയാക്കുകയാണ്. പല ഭാഗങ്ങളിലും കുട്ടികളിലും മുതിർന്നവരിലും പനിബാധ റിപ്പോർട്ട് ചെയ്യുന്നുണ്ട്. സർക്കാർ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒരുപോലെ പനിബാധിതരുടെ തിരക്കേറി. മുണ്ടിനീരും ചിക്കൻപോക്സും പലയിടത്തും കണ്ടെത്തിയിട്ടുണ്ട്. പനിബാധിതർക്ക് ആന്റിബയോട്ടിക് മരുന്നുകൾ ഒരു കോഴ്സ് പൂർത്തിയാക്കിയാലും കുറയാത്ത സാഹചര്യമുണ്ടെന്ന് രോഗം പിടിപെട്ടവർ പറയുന്നു. പലരും ആശുപത്രികളിൽ കിടത്തിച്ചികിത്സയ്ക്ക് വിധേയരാകുന്നുണ്ട്. പനിക്കൊപ്പം ചുമയും വിറയലുമൊക്കെ രോഗബാധിതരിൽ കാണപ്പെടുന്നുണ്ട്. 

അന്തരീക്ഷത്തിൽ ചൂട് കൂടുതലായതിനാൽ സൂര്യാതപം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയരുമ്പോൾ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങൾ തകരാറിലാകും. താപനില പതിവിലും ഉയരുമ്പോൾ ശക്തമായ തലവേദന, തലകറക്കം, പേശീവേദന, മന്ദഗതിയിലുള്ള നാഡീമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങൾ, അബോധാവസ്ഥ എന്നിവ ഉണ്ടാകുന്നു. ചൂട് മൂലമുണ്ടാകുന്ന ചെറിയ അസ്വസ്ഥതകൾക്ക് പോലും അവഗണിക്കരുതെന്നാണ് ആരോഗ്യ വിദഗ്ധരുടെ നിർദ്ദേശം. ഇത്തരം അവസ്ഥകൾ ഉണ്ടായാൽ ഉടൻ ഡോക്ടറുടെ സേവനം തേടണം. 

സൂര്യാഘാതത്തെക്കാൾ കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യാതപമേറ്റുളള ശരീരശോഷണം. ക്ഷീണം, തലകറക്കം, തലവേദന, പേശീവലിവ്, ഓക്കാനവും ഛർദിയും, അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മൂത്രത്തിന്റെ നിറം കടും മഞ്ഞ നിറമാകുകയും ചെയ്യൽ, ബോധക്ഷയം എന്നിവ ശ്രദ്ധിക്കണം. സൂര്യാതപമേറ്റതായി തിരിച്ചറിഞ്ഞാൽ സ്വയം ചികിത്സ നടത്താതെ ഡോക്ടറെ കാണണം. പൊള്ളിയ ഭാഗത്തെ കുമിളകൾ പൊട്ടിക്കരുത്. ഉപ്പിട്ട കഞ്ഞിവെളളം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം തുടങ്ങിയവ ധാരാളമായി കുടിച്ച് വിശ്രമിക്കണം. ആരോഗ്യസ്ഥിതി മെച്ചപ്പെട്ടില്ലെങ്കിൽ ആശുപത്രിയിൽ ചികിത്സ തേടണം. 

Eng­lish Sum­ma­ry: Alap­puzha dis­trict is in the grip of infec­tious fever

You may also like this video

TOP NEWS

November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024
November 14, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.