21 January 2026, Wednesday

Related news

January 21, 2026
January 20, 2026
January 19, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026

ആലപ്പുഴ ഹൗസ് ബോട്ടിന് തീപിടിച്ചു; അതിഥികളെയും ജീവനക്കാരെയും രക്ഷപ്പെടുത്തി

Janayugom Webdesk
ആലപ്പുഴ
November 23, 2025 6:40 pm

പുന്നമട സ്റ്റാർട്ടിംഗ് പോയിന്റിന് സമീപം തോട്ടാത്തോട് ഭാഗത്ത് ഹൗസ് ബോട്ടിന് തീപിടിച്ചു. തക്ക സമയം അതിഥികളെയും ജീവനക്കാരെയും കരയ്ക്കെത്തിക്കാൻ സാധിച്ചതിനാൽ ജീവഹാനി ഒഴിവായി. തത്തംപള്ളി പാലപ്പറമ്പിൽ ജോസഫ് വർഗീസിന്റെ ഉടമസ്ഥതയിലുള്ള ഓൾ സീസൺ ബോട്ടിലാണ് ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ അപകടമുണ്ടായത്. അടുക്കളയിലെ ഗ്യാസ് സിലണ്ടറിൽ നിന്നുള്ള വാതക ചോർച്ചയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോർട്ട് സർ‌ക്യൂട്ട് സാധ്യതകളും പരിശോധിക്കുന്നുണ്ട്. 

ബോട്ട് പൂ‌ർണമായി കത്തിനശിച്ചു. കരയിൽ നിന്നവരാണ് ബോട്ടിൽ തീ പടരുന്നത് ആദ്യം കണ്ടത്. ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതികളാണ് ബോട്ടിൽ അതിഥികളായുണ്ടായിരുന്നത്. ഉച്ചഭക്ഷണത്തിനായി കരയോട് ചേർത്ത് ബോട്ട് അടുപ്പിച്ചിരിക്കുകയായിരുന്നു. അഗ്നിശമസ സേനയും, ടൂറിസം പൊലീസും, നാട്ടുകാരും ചേർന്ന് തീ അണയ്ക്കാൻ ശ്രമിച്ചു. നിയന്ത്രവിധേയമാകില്ലെന്ന് കണ്ടതോടെ ബോട്ട് പൂർണമായും വെള്ളത്തിൽ മുക്കിയാണ് തീ അണച്ചത്.

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.