ഡിജി കേരളം പദ്ധതിയുടെ ഭാഗമായി സമ്പൂർണ ഡിജിറ്റൽ സാക്ഷരത കൈവരിച്ചതിന്‍റെ നഗരസഭാതല പ്രഖ്യാപനം ആലപ്പുഴ നഗരസഭയുടെ പ്രത്യേക കൗൺസിൽ യോഗത്തിൽ നഗരസഭാധ്യക്ഷ കെകെ ജയമ്മ നടത്തി. കഴിഞ്ഞ ജൂലൈ മാസത്തിലാണ് നഗരസഭയിൽ പദ്ധതിക്ക് തുടക്കം കുറിച്ചത്. മൂന്ന് മാസം കൊണ്ട് ലക്ഷ്യം കൈവരിക്കാനായി. വിദ്യാർഥികൾ, ആശ വർക്കർമാർ, അംഗൻവാടി അദ്ധ്യാപകർ, എൻഎസ്എസ്, എൻസിസി, കുടുംബശ്രീ, സാക്ഷരത മിഷൻ, എസ് സി എസ് ടി പ്രമോർട്ടർമാർ, സന്നദ്ധ സേന, ലൈബ്രറി കൗൺസിൽ തുടങ്ങി വിവിധ മേഖലകളിലുള്ളവരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തി. 818 വൊളണ്ടിയർമാരാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.
പ്രഖ്യാപന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി എസ് എം ഹുസൈന്‍, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ ആര്‍ വിനീത, എഎസ് കവിത, എംജി സതീദേവി, നസീര്‍പുന്നക്കല്‍ പ്രതിപക്ഷ നേതാവ് അഡ്വ റീഗോരാജു, എല്‍ഡിഎഫ് പാര്‍ലമെന്‍ററി പാര്‍ട്ടി ലീഡര്‍ സൗമ്യരാജ്, കക്ഷിനേതാക്കളായ ഡിപി മധു, ഹരികൃഷ്ണന്‍, സലിംമുല്ലാത്ത്, കൗണ്‍സിലര്‍മാര്‍, മുനിസിപ്പൽ സെക്രട്ടറി എഎം മുംതാസ്, എന്‍ജിനീയര്‍ ഷിബു നാല്‍പ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.
വിവര സാങ്കേതിക വിദ്യയുടെ ഗുണഫലങ്ങൾ ജനങ്ങളിലേക്ക് ഫലപ്രദമായി വ്യാപിപ്പിച്ച് ദൈനംദിന സർക്കാർ സേവനങ്ങൾ ഉപയോഗിക്കുന്നതിനും വികസന പ്രവർത്തനങ്ങളിൽ പങ്കാളികളാകുന്നതിനും വേണ്ടി സംസ്ഥാന സർക്കാർ ആവിഷ്കരിച്ച സമ്പൂർണ ഡിജിറ്റൽ സാക്ഷരതാ പദ്ധതിയാണ് അച്ചടക്കവും ചിട്ടയായതുമായ പ്രവർത്തനത്തിലൂടെ നഗരസഭ വിജയകരമായി നടപ്പാക്കിയത്.
ആള്‍ താമസമുള്ള 42867 വീടുകളിൽ നിന്നായി 78031 അംഗങ്ങളില്‍ നടത്തിയ സർവെയിൽ 14നും 64നും ഇടയിലുളള 11583 പേർ ഡിജിറ്റൽ സാക്ഷരരല്ലന്ന് കണ്ടെത്തി. തുടർന്ന് 52 വാർഡുകള്‍ക്കും മൂന്നോ നാലോ വാര്‍ഡുകള്‍ സംയുക്തമായി ക്ലാസ് സംഘടിപ്പിച്ചു. കിടപ്പ് രോഗികൾ, വയോധികർ തുടങ്ങിയവർക്കായി വീടുകൾ കേന്ദ്രീകരിച്ച് പരിശീലനം നൽകി. മൊബൈൽ ഫോൺ ഉപയോഗം തുടങ്ങി ഓൺലൈനായി വിവിധ അപേക്ഷകൾ സമർപ്പിക്കുന്നതിനും സാമ്പത്തിക ഇടപാടുകൾ നടത്തുന്നതിനും സർക്കാർ സേവനങ്ങളെക്കുറിച്ച് അറിയുന്നതിനും സമൂഹ മാദ്ധ്യമ പ്ലാറ്റ് ഫോമുകൾ കൈകാര്യം ചെയ്യുന്നതിനും പരിശീലനം നൽകി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.