മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി സ്ഥാപനതല എയ്റോബിക് നിർമ്മാണ പദ്ധതിയിൽ ഉൾപ്പെടുത്തി ആലപ്പുഴ ജില്ലാ ഫയർഫോഴ്സ് ആസ്ഥാനം കോമ്പൗണ്ടിൽ ജൈവ മാലിന്യം വളമാക്കി മാറ്റുവാൻ എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റ് നഗരസഭയുടെ നേതൃത്വത്തിൽ സ്ഥാപിച്ചു. എയ്റോബിക് കമ്പോസ്റ്റ് യൂണിറ്റിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ കെ കെ ജയമ്മ നിർവ്വഹിച്ചു.
നിലവിൽ നഗരസഭ 37 എയ്റോബിക് സെന്ററുകളിലായി 348 ബിന്നുകളാണ് വാർഡുകളിലും, സ്കൂളുകളിലും, സർക്കാർ ഓഫീസുകളിലുമായി സ്ഥാപിച്ചിട്ടുള്ളത്. ഈ വികേന്ദ്രീകൃത മാലിന്യ സംസ്കരണ രീതി പ്രകാരം ടൺ കണക്കിന് നഗരമാലിന്യമാണ് ആലിശ്ശേരിയിൽ എംസിഎഫിൽ എത്തിച്ച് ജൈവ വളമായി മാറുന്നത്. ഉദ്ഘാടന ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷരായ എംജി സതീദേവി, എഎസ് കവിത, എംആർ പ്രേം, നസീർപുന്നക്കൽ, ജില്ലാ ഫയർ ഓഫീസർ രാംകുമാർ, സ്റ്റേഷൻ മാസ്റ്റർ പ്രസാദ്, നഗരസഭ ഹെൽത്ത് ഓഫീസർ ഇൻ ചാർജ്ജ് മനോജ്, മാലിന്യ മുക്ത നവകേരളം നോഡൽ ഓഫീസർ സി ജയകുമാർ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർ ഐ അനീസ് എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.