ബിജെപി നേതാവ് അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് 10 എസ്ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് ഇവരെ കസ്റ്റഡിയിൽ എടുത്തത്. പ്രതികൾ ഉപയോഗിച്ചതെന്ന് കരുതുന്ന രണ്ടു ബൈക്കുകൾ മണ്ണഞ്ചേരി ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ട്.
ഞായറാഴ്ച രാവിലെ ആറരയോടെയാണ് രഞ്ജിത്തിനെ കൊലപ്പെടുത്തിയത്. പ്രഭാതസവാരിക്കു പതിവായി ഇറങ്ങുന്ന സമയം നോക്കിയെത്തിയ അക്രമികൾ 6.45 ഓടെ വീടിന്റെ ഡൈനിംഗ് ഹാളിലിട്ട് ചുറ്റികയ്ക്ക് ഇടിച്ചും വാളിനു വെട്ടി കൊലപ്പെടുത്തുകയായിരുന്നു. 12 അംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്താന്‍ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍നിന്ന് തന്നെ വ്യക്തമായിരുന്നു.
english summary; Alappuzha murder case: 10 A SDPI worker in custody
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.