11 January 2026, Sunday

Related news

January 6, 2026
December 26, 2025
November 25, 2025
November 7, 2025
October 30, 2025
October 8, 2025
September 9, 2025
September 5, 2025
August 18, 2025
August 10, 2025

ഡൽഹി മെട്രോയിൽ ഇനി മദ്യം കൊണ്ടുപോകാം; ഈ നിബന്ധനകൾ ബാധകം

Janayugom Webdesk
ന്യൂഡൽഹി
July 1, 2023 2:06 pm

ഡൽഹി മെട്രോയിൽ മദ്യം കൊണ്ടുപോകുന്നതിനുള്ള വിലക്ക് നീക്കി. ഒരാൾക്ക് രണ്ടു കുപ്പി മദ്യം വരെ കൊണ്ടുപോകാന്‍ സാധിക്കും. കുപ്പിയുടെ സീൽ പൊട്ടിച്ചിട്ടുണ്ടാകരുതെന്നു മാത്രം. ഡൽഹി മെട്രോയുടെ എയർപോർട്ട് എക്സ്പ്രസ് ലൈനിൽ മാത്രമാണ് മദ്യം കൊണ്ടുപോകാൻ അനുമതി നല്‍കിയിരുന്നുള്ളു.

അതേസമയം മെട്രോ ട്രെയിനിലും പരിസരത്തും മദ്യപിക്കുന്നതിനുള്ള വിലക്ക് കർശനമായി തുടരുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു. മദ്യവുമായി യാത്ര ചെയ്യുന്നതിന് ഇതുവരെയുണ്ടായിരുന്ന വിലക്ക് വിലയിരുത്തുന്നതിനായി ചേർന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്), ഡിഎംആർസി എന്നിവരുടെ സംയുക്ത യോഗത്തിലാണ് രണ്ടു കുപ്പി വരെ മദ്യം കൊണ്ടുപോകാൻ അനുമതി നൽകാൻ തീരുമാനിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്തു. അതേസമയം മദ്യപിച്ച് അപമര്യാദയായി പെരുമാറുന്ന സാഹചര്യങ്ങളിൽ കർശന നടപടി സ്വീകരിക്കുമെന്നും ഡൽഹി മെട്രോ അധികൃതർ അറിയിച്ചു.

Eng­lish Summary:Alcohol can now be car­ried in Del­hi Metro; These terms apply

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.