കാസർഗോഡ് നെല്ലിക്കാട് ലഹരിമരുന്ന് വില്പനയ്ക്ക് എത്തിയവരെന്ന് ആരോപിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. ഫുട്ബോൾ ടൂർണമെന്റ് കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാർത്ഥികൾക്ക് നേരെയാണ് ആക്രമണം നടന്നത്. വിദ്യാർത്ഥികൾ നടന്ന് വരുന്ന വഴിയിൽ വച്ച് നായ അവരെ ആക്രമിക്കാൻ ഓടിച്ചു. തുടർന്ന് കുട്ടികൾ ഓടിയെത്തിയത് മദ്യപസംഘത്തിന് മുന്നിലാണ്. മദ്യപസംഘം അവരെ ചോദ്യം ചെയ്യുകയും ആക്രമിക്കുകയും ചെയ്‌തു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.