
വിവാഹമോചനത്തിൽ പങ്കാളികളുടെ സാമ്പത്തിക പിന്തുണക്കായി ജീവനാംശം നൽകുന്നത് സാധാരണമാണ്. എന്നാൽ തുർക്കിയിൽ കുട്ടികളില്ലാത്ത ദമ്പതികൾ വേർപിരിഞ്ഞപ്പോൾ വളർത്തുപൂച്ചകളുടെ സംരക്ഷണത്തിനായി പ്രതിവർഷം 84,000 രൂപയോളം ജീവനാംശം നൽകാൻ ഉത്തരവിട്ട വാർത്തയാണ് ശ്രദ്ധ നേടുന്നത്. ഇസ്താംബൂളിൽ നിന്നുള്ള ബുഗ്രയും മുൻ ഭാര്യ എസ്ഗിയും രണ്ട് വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വേർപിരിഞ്ഞത്. ഒത്തുതീർപ്പ് പ്രകാരം പൂച്ചകളുടെ സംരക്ഷണച്ചുമതല എസ്ഗിക്കാണ് ലഭിച്ചത്. ഇതോടെ പൂച്ചകളുടെ ഭക്ഷണം, വാക്സിനേഷനുകൾ, മറ്റ് മെഡിക്കൽ ആവശ്യങ്ങൾ എന്നിവ ഉൾപ്പെടെയുള്ള ചെലവിനായി 10 വർഷത്തേക്ക് പണം നൽകാൻ ബുഗ്രയ്ക്ക് ചുമതല ലഭിച്ചു. ഓരോ മൂന്നുമാസം കൂടുമ്പോഴും 10,000 ലിറയാണ് (ഏകദേശം 21,000 രൂപ) നൽകേണ്ടത്. ചെലവ് കൂടുന്നതിന് അനുസരിച്ച് ഓരോ വർഷവും ഈ തുക മാറാൻ സാധ്യതയുണ്ട്. പൂച്ചകൾ ജീവിച്ചിരിക്കുന്നിടത്തോളം കാലം ഈ തുക നൽകണം. തുർക്കിയിൽ വളർത്തുമൃഗങ്ങളെ മൈക്രോചിപ്പിംഗ് വഴി രജിസ്റ്റർ ചെയ്യുകയും അവയെ സ്വത്തായിട്ടല്ല, പകരം നിയമപരമായ ജീവികളായിട്ടുമാണ് കണക്കാക്കുന്നത്. കൂടാതെ വളർത്തുമൃഗങ്ങളെ ഉപേക്ഷിക്കുന്നത് നിയമപരവും ധാർമ്മികവുമായ ലംഘനമായി കണക്കാക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.