
എല്ലാ അമർനാഥ് യാത്രാ റൂട്ടുകളും ജൂലൈ 1 മുതൽ ആഗസ്റ്റ് 10 വരെ ”നോ ഫ്ലൈ സോൺ” ആയി ജമ്മു കശ്മീർ ഭരണകൂടം അറിയിച്ചു. വരാനിരിക്കുന്ന ശ്രീ അമർനാഥ്ജി യാത്ര 2025മായി ബന്ധപ്പെട്ട എല്ലാ യാത്രാ റൂട്ടുകളിലും ലഫ്.ഗവർണർ, ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് പത്ത് വരെ വ്യോമ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് കർശന സുരക്ഷ നിർദേശങ്ങൾ നൽകിയിരിക്കുന്നതായും ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു.
2025ലെ ശ്രീ അമർനാഥ്ജി യാത്രയുമായി ബന്ധപ്പെട്ട് സുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായി പഹൽഗാം ആക്സിസും ബാൾട്ടാൾ ആക്സിസും ഉൾപ്പെടെയുള്ള എല്ലാ യാത്രാ റൂട്ടുകളും നോൺ ഫ്ലൈ സോൺ ആയി പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ മേഖലയിൽ യുവിഎകൾ, ഡ്രോണുകൾ,ബലൂണുകൾ വ്യോമയാന ഉപകരണങ്ങളുടെയും പ്രവർത്തനങ്ങൾ കർശനമായി നിരോധിച്ചിരിക്കുന്നതായും ഉത്തരവിൽ പറയുന്നു. അടിയന്തര ആശുപത്രി സേവനങ്ങൾ, ദുരന്തനിവാരണം, സുരക്ഷാ സേനയുടെ നിരീക്ഷണം എന്നിവയ്ക്ക് നിയന്ത്രണം ബാധകമല്ലെന്നും ഉത്തരവിൽ പറയുന്നുണ്ട്.
അമർനാഥ് യാത്രയുടെ സുഗമമായ നടത്തിപ്പിന് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.