19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 17, 2024
February 28, 2024
October 2, 2023
August 23, 2023
July 26, 2023
February 23, 2023
February 23, 2023
February 22, 2023
February 17, 2023
February 10, 2023

കേന്ദ്ര ജനദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ അഖിലേന്ത്യാ സമ്മേളനം നാളെ നടക്കും

Janayugom Webdesk
ന്യൂഡല്‍ഹി
August 23, 2023 9:45 pm

സംയുക്ത കിസാൻ മോർച്ചയുടെയും കേന്ദ്ര ട്രേഡ് യൂണിയനുകളുടെയും അഖിലേന്ത്യാ സമ്മേളനം നാളെ ന്യൂഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽവച്ച് നടക്കും. തൊഴിലാളികളുടെയും കർഷകരുടെയും അവകാശങ്ങൾക്കെതിരെ കേന്ദ്രസർക്കാരിന്റെ വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെ സംയുക്തവും യോജിച്ചതുമായ സമരങ്ങൾ ആസൂത്രണം ചെയ്യുകയാണ് കണ്‍വെന്‍ഷന്റെ ലക്ഷ്യം. 

രാജ്യത്തുടനീളമുള്ള തൊഴിലാളികൾ, കർഷകർ, കർഷകത്തൊഴിലാളികൾ എന്നിവരെ പ്രതിനിധീകരിച്ച് നൂറുകണക്കിന് പ്രതിനിധികൾ കണ്‍വെന്‍ഷനില്‍ പങ്കെടുക്കും. തൽക്കത്തറ സ്റ്റേഡിയത്തിൽ നടക്കുന്ന കൺവൻഷൻ രാവിലെ 11ന് ആരംഭിക്കും. പ്രസ്സിലേക്കുള്ള പ്രവേശനം ഗേറ്റ് നമ്പർ 3‑ൽ നിന്നായിരിക്കും.

Eng­lish Sum­ma­ry: All India Con­fer­ence of Samyuk­ta Kisan Mor­cha will be held tomor­row against cen­tral anti-peo­ple policies

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.