25 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 24, 2025
April 17, 2025
April 15, 2025
March 24, 2025
January 9, 2025
January 8, 2025
January 6, 2025
October 10, 2024
July 17, 2024
February 28, 2024

അഖിലേന്ത്യാ കിസാൻ സഭ ദേശീയ സമ്മേളനം ആരംഭിച്ചു

Janayugom Webdesk
അതുൽകുമാർ അഞ്ജാൻ നഗർ (നാഗപട്ടണം)
April 15, 2025 10:45 pm

കാർഷിക പോരാട്ടങ്ങളുടെയും പ്രതിരോധത്തിന്റെയും ചെറുത്തുനിൽപ്പുകളുടെയും സ്മരണകളിരമ്പുന്ന നാഗപട്ടണത്ത് അഖിലേന്ത്യാ കിസാൻ സഭ 30ാം ദേശീയ സമ്മേളനത്തിന് കൊടി ഉയർന്നു. 27 വർഷങ്ങള്‍ കിസാൻ സഭയെ നയിച്ച, ജനറൽ സെക്രട്ടറിയായിരുന്ന അതുൽ കുമാർ അഞ്ജാന്റെ പേരിലെ നഗറിലാണ് (വിപിഎൻ റീജൻസി മഹൽ)സമ്മേളനം ചേരുന്നത്. ദേശീയ വൈസ് പ്രസിഡന്റും മുതിർന്ന നേതാവുമായ താരാസിങ് സിദ്ദു പതാക ഉയർത്തി. പ്രതിനിധി സമ്മേളനം കാർഷിക വികസന-കർഷക ക്ഷേമ വകുപ്പു മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. 

തമിഴ്‌നാട് കൃഷി മന്ത്രി എം ആർ കെ പനീർശെൽവം, സിപിഐ കേന്ദ്ര സെക്രട്ടേറിയേറ്റ് അംഗം രാമകൃഷ്ണ പാണ്ഡ, സിപിഐ (എം) പോളിറ്റ്ബ്യൂറോ അംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ വിജൂ കൃഷ്ണൻ, സംയുക്ത കിസാൻ മോർച്ച നേതാവ് രാകേഷ് ടിക്കായത്, സിപിഐ (എംഎൽ) കർഷക നേതാവ് രാജാറാം സിങ്, ബികെഎംയു ജനറൽ സെക്രട്ടറി പെരിയ സ്വാമി, എൻഎഫ്ഐഡബ്ല്യു ജനറൽ സെക്രട്ടറി നിഷാ സിദ്ദു, എഐവൈഎഫ് ജനറൽ സെക്രട്ടറി ആർ തിരുമലൈ, എഐഎസ്എഫ് ജനറൽ സെക്രട്ടറി ദിനേശ് ശ്രീരംഗരാജ് തുടങ്ങിയവർ അഭിവാദ്യം ചെയ്തു. സാർവദേശീയ‑ദേശീയ കാർഷിക പ്രശ്നങ്ങൾ പ്രസിഡന്റ് രാജൻ ക്ഷീർസാഗറും സംഘടന റിപ്പോർട്ട് ജനറൽ സെക്രട്ടറി രാവുലവെങ്കയ്യയും അവതരിപ്പിച്ചു. സ്വാഗത സംഘം ചെയർമാൻ സെൽവരാജ് എംപി സ്വാഗതം പറഞ്ഞു. സി പി ഷൈജന്‍ ലീഡറും ആർ സുഖലാല്‍ ഡെപ്യൂട്ടി ലീഡറുമായി കേരളത്തിൽ നിന്നും 99 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം നാളെ സമാപിക്കും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.