19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

July 17, 2024
February 28, 2024
October 2, 2023
August 23, 2023
July 26, 2023
February 23, 2023
February 23, 2023
February 22, 2023
February 17, 2023
February 10, 2023

കര്‍ഷക രക്ഷാ യാത്രക്ക് ഉപ്പളയില്‍ തുടക്കം

Janayugom Webdesk
കാസര്‍കോട്
February 10, 2023 7:35 pm

കാര്‍ഷിക മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ മുദ്രാവാക്യങ്ങളായി ഉയർത്തി അഖിലേന്ത്യാ കിസാന്‍സഭ നേതൃത്വത്തില്‍ 23ന് രാജ് ഭവന് മുന്നില്‍ നടത്തുന്ന കര്‍ഷകമഹാസംഗമത്തിന്റെ പ്രചരണാര്‍ത്ഥമുള്ള വടക്കന്‍മേഖല ജാഥയ്ക്ക് ഉപ്പളയില്‍ നിന്ന് തുടക്കമായി. ഉപ്പളയില്‍ വെച്ച് ജാഥാ ലീഡര്‍ അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജെ വേണുഗോപാലന്‍ നായര്‍ക്ക് പതാക കൈമാറി ദേശീയ സെക്രട്ടറി സത്യന്‍മോകേരി ജാഥ ഉദ്ഘാടനം ചെയ്തു. കിസാൻ സഭ കാസർകോട് ജില്ലാ പ്രസിഡന്റ് എം അസിനാർ അധ്യക്ഷത വഹിച്ചു.

ജാഥാ ലീഡർ, അഖിലേന്ത്യാ കിസാൻസഭ സംസ്ഥാന പ്രസിഡന്റ് ജെ വേണുഗോപാലൻ നായർ, ജാഥ വൈസ് ക്യാപ്റ്റന്‍, സംസ്ഥാന സെക്രട്ടറി എ പ്രദീപൻ, ജാഥാ ഡയറക്ടര്‍ , സംസ്ഥാന സെക്രട്ടറി കെ വി വസന്തകുമാര്‍, ജാഥാംഗങ്ങളായ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ടി കെ രാജന്‍മാസ്റ്റര്‍, ബങ്കളം പി കുഞ്ഞികൃഷ്ണന്‍, ദീപ എസ് നായര്‍, സി പി ഐ ജില്ലാ സെക്രട്ടറി സി പി ബാബു, എ ഐടി യു സി ജില്ലാ പ്രസിഡന്റ് ടി കൃഷ്ണൻ , സിപി ഐജില്ലാ എക്സിക്യൂട്ടീവംഗം ബി വി രാജന്‍, എഐവൈഎഫ് ജില്ലാ പ്രസിഡന്റ് അജിത് എം സി, കിസാൻസഭ സംസ്ഥാന കമ്മറ്റിയംഗം കെ .പി സഹദേവൻ എന്നിവര്‍ സംസാരിച്ചു. സ്വാഗത സംഘം കൺവീനർ ജയറാം ബല്ലം കൂടൽ സ്വാഗതം പറഞ്ഞു. ജാഥ ഉദ്ഘാടനത്തിന് ശേഷം ബദിയടുക്കയില്‍ സ്വീകരണം ഏറ്റുവാങ്ങി.

ജാഥ നാളെ രാവിലെ 9.30‑കുറ്റിക്കോല്‍,10.30- എരിക്കുളം, 11.30- വെള്ളരിക്കുണ്ട്, 12.30- ചീമേനി, എന്നീ സ്വീകരണങ്ങള്‍ക്ക് ശേഷം 2.30 ഓടെ കണ്ണൂര്‍ ജില്ലയിലെ പയ്യന്നൂരില്‍ പ്രവേശിച്ചു. കൃഷിയെ രക്ഷിക്കൂ, കര്‍ഷകരെ രക്ഷിക്കൂ.. കർഷകരെ രക്ഷിക്കു.. രാജ്യത്തെ രക്ഷിക്കൂ.… എന്ന കേന്ദ്ര മുദ്രാവാക്യം ഉയര്‍ത്തി ഫെബ്രുവരി 10 മുതല്‍ 17 വരെ സംസ്ഥാനത്ത് കര്‍ഷക രക്ഷയാത്ര എന്ന പേരില്‍ വടക്കന്‍മേഖല, തെക്കന്‍മേഖല എന്നിങ്ങനെ രണ്ട് ജാഥകള്‍ കേരളത്തില്‍ പര്യടനം നടത്തുന്നത്. ജാഥയുടെ സമാപനത്തിന്റെ ഭാഗമായി ഫെബ്രുവരി 17 ന് പതിനായിരം കൃഷിക്കാര്‍ പങ്കെടുക്കുന്ന കര്‍ഷക റാലി തൃശ്ശൂരില്‍ നടക്കും. റാലി എഐകെ എസ് ദേശീയ പ്രസിഡന്റ് ആര്‍ വെങ്കയ്യ ഉദ്ഘാടനം ചെയ്യും. ഫെബ്രുവരി 23 ന്കര്‍ഷക മഹാസംഗമം തിരുവനന്തപുരം രാജ്ഭവന് മുന്നില്‍ എഐകെഎസ് ദേശീയ ജനറല്‍ സെക്രട്ടറി അതുല്‍ കുമാര്‍ അഞ്ജാന്‍ ഉദ്ഘാടനം ചെയ്യും.

രാജ്യത്ത് വളര്‍ന്നു വരുന്ന കര്‍ഷക പ്രക്ഷോഭത്തിന് കരുത്ത് പകരണം: സത്യന്‍മോകേരി

കാര്‍ഷിക മേഖലയെ കോര്‍പ്പറേറ്റ് വല്‍ക്കരിക്കുന്നതിന് എതിരെ 13 മാസം നീണ്ടു നിന്ന ഐതിഹാസിക കര്‍ഷക സമരത്തിനാണ് രാജ്യം സാക്ഷിയായത്. ലക്ഷകണക്കിന് കര്‍ഷകരാണ് സമരത്തില്‍ അണിനിരന്നത്. രാജ്യം കണ്ട കര്‍ഷക സമരം സ്വാതന്ത്ര്യ സമരത്തിന് ശേഷം ശ്രദ്ധേയമായ ഒരു സമരമായിരുന്നു.

ഈ സമരം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി കര്‍ഷകര്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ല. അത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ കര്‍ഷകര്‍ വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങുകയാണ്. ഈ ഘട്ടത്തില്‍ കൃഷിക്കാരുടെ ഐക്യം പൂര്‍ണമായും ഉയര്‍ത്തികൊണ്ടുവരാന്‍ കഴിയണമെന്ന് അഖിലേന്ത്യാ കിസാന്‍സഭ ദേശീയ സെക്രട്ടറി സത്യന്‍മോകേരി പറഞ്ഞു. അഖിലേന്ത്യാ കിസാന്‍സഭ വടക്കന്‍മേഖ കര്‍ഷക രക്ഷാ യാത്ര ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആ സന്ദേശമാണ് കിസാന്‍സഭ കര്‍ഷക രക്ഷായാത്രയിലൂടെ ഉന്നയിക്കുന്നത്. കൃഷിക്കാര്‍ക്കും ജനങ്ങള്‍ക്കും കേരളത്തിനും നിരാശ മാത്രം ബാക്കിയാക്കിയ കാര്‍ഷിക മേഖലയെ അവഗണിച്ച കേന്ദ്ര ബജറ്റാണ് ഇത്തവണയും നാം കണ്ടത്. കര്‍ഷക ദ്രോഹപരമായ കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരായി കൃഷിക്കാര്‍ രംഗത്തുവരണമെന്നുമാണ് കിസാന്‍സഭ ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

Eng­lish Summary;All India Kisans­ab­ha; The North­ern Mekha Farmer Res­cue Yatra begins in Uppala
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.